Latest News
Loading...

പോലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയ പാത 183ല്‍ വാഴൂര്‍ പത്തൊന്‍പതാം മൈലിലാണ് പോലീസ് വാഹനം വിട്ട് മറിഞ്ഞത്.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് കാര്‍ക്ക് നിസ്സാര പരിക്കേറ്റു. 


.എസ്.ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത്, ജോര്‍ജ്, എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

.പരിക്കേറ്റ നാല് പേരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ചങ്ങനാശ്ശേരിയിൽ പോക്സോ കേസുകളുമായി ബന്ധപ്പെട്ട ക്ലാസ്സിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോ​ഗസ്ഥർ. മഴയത്ത്  വാഹനം റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.

.

Post a Comment

0 Comments