Latest News
Loading...

പുതുക്കിയ മൊബൈല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍. പോക്കറ്റ് കാലിയാകും.


രാജ്യത്ത് മൊബൈല്‍ കമ്പനികള്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു. ഉപയോക്താവില്‍നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എആര്‍പിയു) വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ഫോണ്‍വിളികള്‍ ഇപ്പോള്‍ സൗജന്യമാണെങ്കിലും മാസം തോറും റീചാര്‍ജ്ജ് ചെയ്യേണ്ട തുകയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയുമാണ് നിരക്കുയര്‍ത്തിയത്. പ്രീപെയ്ഡ് താരിഫ് നിരക്കുകളില്‍ 20 മുതല്‍ 25 ശതമാനവും ടോപ്പ് അപ് പ്ലാന്‍ താരിഫുകളില്‍ 19 മുതല്‍ 21 ശതമാനവും വര്‍ധനയാണ് വോഡഫോണ്‍ ഐഡിയ വരുത്തിയത്.



പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല. എയര്‍ടെല്‍ നിലവിലെ 79 രൂപയുടെ റീചാര്‍ജ് പ്ലാന്‍ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.

ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്.


Post a Comment

0 Comments