Latest News
Loading...

ബാബുവിന് പുതിയ ഓട്ടോ വാങ്ങാന്‍ നാടൊരുമിക്കുന്നു

ബാബുവിന്റെ ജീവിതം തിരികെ പിടിക്കുവാനായി ചേറ്റുതോട്‌ എന്ന കൊച്ചു ഗ്രാമം ഒന്നിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ്പ് അമ്മയുടെ ഓപ്പറേഷനുവേണ്ടി കോട്ടയം മെഡിക്കൽ കോളജിലെത്തിയ ചെറ്റുത്തോട് സ്വാദേശിയായ ബാബു നാരായണൻ പൊങ്ങൻപാറയുടെ ഓട്ടോറിക്ഷ മോഷണം പോയത്. 



.2005 മുതൽ ഓട്ടോറിഷ ഓടിക്കുന്ന ബിജു 2011ലാണ് ഈ ഓട്ടോ വാങ്ങിയത്.  ക്യാൻസർ രോഗിയായ അമ്മയും മറ്റു അസുഖങ്ങളാൽ വലയുന്ന പ്രായമായ അച്ഛനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ നഷ്ടപെട്ടത്തോടെ നിത്യചിലവിന് പോലും പണം ഇല്ലാതെ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ബാബു . 

ഈ ദുരിതങ്ങൾക്കിടയിൽ മറ്റൊരു ഓട്ടോറിക്ഷ  വാങ്ങിക്കുവാനുള്ള സാമ്പത്തിക ശേഷി ബാബുവിനില്ല  എന്ന് തിരിച്ചറിഞ്ഞത്തോടെയാണ് നാട്ടുകാർ എല്ലാരുംകൂടി  പുതിയ ഓട്ടോ മേടിക്കാൻ തീരുമാനിച്ചത്.  ഇതിനായി ഗ്രാമ പഞ്ചായത്ത്‌ അംഗം ജോയിച്ചൻ കാവുങ്കൽ ചെയർമാനും, തോമസ് വടകര  പ്രസിഡന്റും, ജോസഫ് സെബാസ്റ്റ്യൻ ട്രെഷററുമായ കമ്മിറ്റിയും രൂപീകരിച്ചു. ഞായർ രാവിലെ വാർഡിലെ മുഴുവൻ വീടുകളിൽ കയറിയാണ് ഇതിനാവിശ്യമായ തുക ശേഖരിക്കുന്നത്. ഇതിനായി മീനച്ചിൽ ഈസ്റ്റ്‌ ബാങ്കിന്റെ പിണ്ണാക്കനാട് ശാഖായിൽ ബാബു പൊങ്ങപാറയിൽ കുടുംബസഹായ നിധി പേരിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 2000000000005091,
ഐഎഫ്എസ്സി :FDRL01MEUCB


Post a Comment

0 Comments