Latest News
Loading...

Mghss-ൽ കോവിഡ് ഇടവേളക്കു ശേഷം ക്ലാസ്സുകളാരംഭിച്ചു

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നീണ്ട കോവി ഡ് ഇടവേളക്കു ശേഷം ക്ലാസ്സുകളാരംഭിച്ചു. അദ്ധ്യാപകരും, രക്ഷിതാക്കളും , മാനേജ്മെന്റും തികഞ്ഞ ജാഗ്രതയോടെ മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാത്ഥികളെ സ്വീകരിച്ചു 


.5,10,12 ക്ലാസ്സുകളിലായി 292 കുട്ടികൾ ഹാജരായി. അദ്ധ്യാപകരും വിദ്യാത്ഥികളും വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നാത്തി . ആടിയും പാടിയും , കഥപറഞ്ഞും, അനുഭവങ്ങൾ പങ്കു വച്ചും ആദ്യ ദിനം ആ ഹ്ളാദകരമാക്കി. 

നാളെ വിദ്യാത്ഥികൾ വരയുടെ വർണങ്ങൾ ചാലിച്ച് വർണ മഴയെന്ന പേരിൽ ഓരോ ക്ലാസ്സിലും ചിത്ര രചനാപ്പതിപ്പ് നിർമ്മിക്കും.. സ്കൂളിൽ നടന്ന സ്വീകരണ പരിപാടിയിൽ മാനേജർ പ്രൊഫ.എം കെ ഫരീദ്, ഇ . മുഹമ്മദ്, മിനി അഗസ്റ്റിൻ, ശ്രീദേവി .വി എൻ , വി.എം സിറാജ്, എം എഫ് .അബ്ദുൽ ഖാദർ, അദ്ധ്യാപക രക്ഷാകർത്യ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments