Latest News
Loading...

ഈരാറ്റുപേട്ട ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ മാറ്റിവച്ചു.

ഔദ്യോഗിക പാനലിനെതിരെ വിമതർ മൽസര രംഗത്ത് വന്നതോടെ CPM ഈരാറ്റുപേട്ട ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ മാറ്റിവച്ചു. ഇന്നലെ പാർട്ടി പൂഞ്ഞാർ ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്നു ലോക്കൽ സമ്മേളനം. ഔദ്യോഗിക പാനലിനെതിരെ 7 സമ്മേളന പ്രതിനിധികളാണ് മൽസരംഗത്ത് വന്നത്. 13 അംഗ ലോക്കൽ കമ്മിറ്റിയാണ് ഈ രാറ്റുപേട്ടയിലേത് . 


.യുവ പുതുമുഖങ്ങളാണ് ഔദ്യോഗിക പാനലിനെതിരെ മൽസര രംഗത്ത് വന്നത്. തർക്കമുണ്ടായതോടെ നടപടികൾ മാറ്റി വയ്ക്കുകയിരുന്നു. 

.ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തിരുമാനപ്രകാരം തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു. ഏരിയാ സമ്മേളന പ്രതിനിധികളെ യോഗം തിരഞ്ഞെടുത്തു. മൽസരം നിരുൽസാഹപെടുത്തുകയില്ല. എന്നാൽ അനൈക്യത്തിലേക്ക് നയിക്കുംവിധമുള്ള മൽസരം അംഗീകരിക്കാൻ കഴിയില്ല. 

.കാര്യങ്ങൾ സമ്മേളന പ്രതിനിധികളെ ബോധ്യപെടുത്തുമെന്നും കുര്യാക്കോസ് പറഞ്ഞു. സമ്മേളനത്തിനെത്തിയ ജില്ലാ കമ്മിറ്റിയംഗങളുമായി ഒരു വിഭാഗം തർക്കത്തിലേർപെട്ടതായും റിപ്പേർട്ടുകളുണ്ട്.

Post a Comment

0 Comments