Latest News
Loading...

KSRTC ബസ് വെയിറ്റിങ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വെയിറ്റിങ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി. അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. സോമൻ നായർ (60) എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുൻ (13) എന്നിവരാണ് പരുക്കേറ്റ വിദ്യാർഥികൾ.


.നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വെയ്റ്റിംഗ് ഷെഡ് പൂർണമായും തകർന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

.ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തു നിന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.   

.

Post a Comment

0 Comments