Latest News
Loading...

KSEB ജീവനക്കാരന്റെ ജീവനെടുത്തത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്റര്‍

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ കട്ടപ്പന നഗരത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കച്ചവട സ്ഥാപനത്തിലേക്കുള്ള വൈദ്യുതി വിഛേദിച്ച് കെ.എസ്.ഇ.ബി. അപകടം നടന്ന പോസ്റ്റിനു സമീപത്തുള്ള ഹൈറേഞ്ച് ഹോം അപ്ലയന്‍സ് എന്ന സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്നും പ്രവഹിച്ച വൈദ്യുതിയാണ് ജീവനക്കാരന്റെ മരണത്തിനു കാരണമായതെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു

ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിര്‍മല സിറ്റി മണ്ണാത്തിക്കുളത്തില്‍ എം.വി. ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. കെഎസ്ഇബി വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികള്‍ നടത്തിയത്. എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെ്ക്ടറേറ്റ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയന്‍സസിലെ ജനറേറ്ററില്‍ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്. ജനറേറ്റര്‍ കൃത്യമായി എര്‍ത്തിങ് നടത്തിയിരുന്നില്ല. 




ഇതേതുടര്‍ന്നാണ് സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിഛേദിച്ചത്.  ജനറേറ്ററും സീല്‍ ചെയ്തു. വയറിങ് കൃത്യമായ രീതിയിലല്ല ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഒരു പോസ്റ്റില്‍ നിന്നും 16 കണക്ഷനുകള്‍ നല്‍കി കെഎസ്ഇബിയും വീഴ്ച വരുത്തിയെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.  മരിച്ച ജേക്കബിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട്   ചീഫ് ഇലട്കിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറും. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.


Post a Comment

0 Comments