Latest News
Loading...

ഫോറൻസിക് സർജനെ വയ്ക്കണമെന്ന് നഗരസഭയിൽ പ്രമേയം

പാലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ വയ്ക്കണമെന്ന് നഗരസഭയിൽ പ്രമേയം. പാലാ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിലിൽ യോഗത്തിൽ ആരോഗ്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ പ്രമേയം അവതരിപ്പിച്ചു.

പ്രമേയം - മീനച്ചിൽ താലൂക്കിൽ മെഡിക്കൽ കോളേജ് നിലവാരത്തിൽ കെട്ടിടങ്ങളും വിവിധ ഡിപ്പാർട്ടുമെൻ്റുകളും സജ്ജീകരണങ്ങളും ഉള്ള പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്യുന്നതി ആധുനിക നിലവാരത്തിൽ മോർച്ചറിയും നിർമ്മിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ നിന്നും പോലും പാലാ ജനറൽ ആശുപത്രിയെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വൈക്കം താലൂക്ക് ആശുപത്രിയിൽ പോലും പോസ്റ്റ്മാർട്ടം നടക്കാറുണ്ട്.ഇത് ഡ്യൂട്ടി ഡോക്ടർ ചെയ്യണമെന്നാണ് ചട്ടം എന്നും മനസ്സിലാക്കുന്നു. 


.എന്നാൽ പാലാ ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലാ എന്ന കാരണത്താൽ വർഷങ്ങളായി പണി തീർന്ന് കിടക്കുന്ന മോർച്ചറിയിൽ പോസ്റ്റ് മാർട്ടം നടത്താൻ സാധിക്കാത്തതിനാൽ പോസ്റ്റ് മാർട്ടം ആവശ്യമായി വരുന്ന കേസുകളിൽ ബന്ധപ്പെട്ടവർ വളരെയധികം വിഷമിക്കുന്നു. ആയതിനാൽ പാലാ ജനറൽ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ നിയമിക്കണമെന്ന് ഈ പ്രമേയത്തിലൂടെ സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയമാണ് കൗൺസിൽ പാസാക്കിയത് കൗൺസിലർ സാവിയോ കാവുകാട്ട് അനുവാദകൻ ആയിരുന്നു.സർക്കാർ ഉത്തരവ് ജി.ഒ.(എം.എസ്) നം. 255/2004/എച്ച്& എഫ്ഡബ്ല്യുഡി / 16.09.2004 പ്രകാരമാണ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിനെ 341 കിടക്കകളോടെ ജനറൽ ആശുപത്രിയായി ഉയർത്തിയത്.
ഇതേ ഉത്തരവിൽ തന്നെ ഫോറൻസിക് വിഭാഗം അനുവദിച്ചിരുന്നു.
ഫോറൻസിക് വിഭാഗo ആരംഭിക്കുന്നതിലേക്ക് ജി.ഒ.(എം.എസ്) നം. എച്ച് & എഫ്ഡബ്ല്യു.ഡി / 14.2.2013 ഉത്തരവിൽ മോർച്ചറി ബ്ലോക്കിനായി 72 ലക്ഷം രൂപ അനുവദിച്ച് പോസ്റ്റ് മാർട്ടം മുറിയും, ഫ്രീസറുകളും, ഓഫീസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളതാണ്.
എന്നാൽ ഇവിടെ പോസ്റ്റ് മാർട്ടം പോലും ഇല്ല .ആരോഗ്യ വകുപ്പിലെ
2010-ലെ തസ്തിക പുനർനിർണ്ണയപ്രകാരം പാലാ ജനറൽ ആശുപത്രിയിൽ അനുവദിച്ചിരുന്ന ഫോറൻസിക് തസ്തിക ഇല്ലാതാക്കിയിരിക്കുന്നു



.ഈ അടുത്ത് കാർഡിയോളജിസ്റ്റ് വിഭാഗത്തിൽ സർക്കാർ വരുത്തിയ വർക്കിംഗ് അറേജ്മെൻറ് നമ്മുടെ കാർഡിയോളജി രോഗികൾക്ക് ചികത്സ ലഭിക്കതക്ക വിധത്തിൽ പുനക്രമീകരിച്ചാൽ നന്നായിരുന്നു. ഇതും നഗരസഭ ആരോഗ്യ മന്ത്രിയേയും മറ്റു ഉന്നത അധികാരികളെയും അറിയിച്ച് അനുഭാഗപൂർവ്വമായ തീരുമാനം നേടി എടുക്കേണ്ടതായുണ്ട്:
ജനറൽ ആശുപത്രിയുടെ ഘടന പ്രകാരം ഉണ്ടായിരിക്കേണ്ട മിക്ക ചികിത്സാ വിഭാഗം തസ്തികളും ഇവിടെ ഇപ്പോൾ നിലവിലില്ലാത്തതാകുന്നു.
അതിനാൽ പാലാ ജനറൽ ആശുപത്രിക്കായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും താലൂക്ക് തല ആശുപത്രികളിൽ പോലും പോസ്ററ് മാർട്ടം ഉള്ള അവസ്ഥയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള പാലാ ജനറൽ ആശുപത്രിയിലും ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു.

Post a Comment

0 Comments