Latest News
Loading...

കേരള കോൺഗ്രസിന്റേത് പ്രതികാര രാഷ്ട്രീയം. നാട്ടകം സുരേഷ്

കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സഖറിയാസിനെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചതിലൂടെ കേരള കോൺഗ്രസ് എം പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് നിലപാടെടുക്കും.


.രാഷ്ട്രീയ പകപോക്കലിന് കേരള കോൺഗ്രസ് പോലീസിനെ ആയുധമാക്കുകയാണ്. നിരവധി പ്രവർ ത്തകർക്കെതിരെയാണ് കള്ളക്കേസുകളെടുത്തിരിക്കുന്നത്. രാഷ്ട്രീയ എതിർശബ്ദങ്ങളെ അടിച്ചമർത്താ നുള്ള ഇത്തരം വേട്ടയാടലുകൾക്കെതിരെ കോൺഗ്രസ് കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ഡിസി സി പ്രസിഡന്റ് പറഞ്ഞു.

.സഞ്ജയ്ക്കെതിരെ കേസെടുത്ത പോലീസ്, അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കെഎം ചാണ്ടിയുടെ ഭാര്യ യ്ക്കും എതിരെ നടത്തിയ സമൂഹമാധ്യമ അധിക്ഷേപത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. പ്രതികളുടെ പേര് അടക്കം വിവരം നല്കിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല. പ്രതികളെ ബോധപൂർവം സംരക്ഷിക്കുകയാണ് പോലീസ്. ഇതിനെതിരെ ചൊവ്വാഴ്ച രാവിലെ 10ന് ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. പ്രൊഫസർ സതീഷ് ചൊ ള്ളാനി, ആർ പ്രേംജി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments