Latest News
Loading...

കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

പാലാ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തന സ്തംഭനം മൂലം രോഗികള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി  പടിക്കല്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ബിജോയി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. 

.കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോക്ടറുടെ സേവനം പുനഃസ്ഥാപിക്കുക, നിര്‍ത്തലാക്കിയ ഡോക്ടര്‍ തസ്തികകള്‍ പുനരാരംഭിക്കുക, ഡെര്‍മറ്റോളജി, സൈക്യാട്രി വിഭാഗത്തില്‍ ഡോക്ടറെ നിയമിക്കുക ,അനുവദിച്ച ഫോറന്‍സിക് വിഭാഗം പ്രവര്‍ത്തനമാരംഭിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സംവിധാനം ഒരുക്കുക, വൃത്തിഹീനമായി കിടക്കുന്ന ആശുപത്രി പരിസരം ശുചീകരിക്കുക, രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുക, കുടിവെള്ള വിതരണം സുഗമമാക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്. 

.എ.എസ്സ് തോമസ്, വി.സി പ്രിന്‍സ്,  രാഹുല്‍ പി എന്‍ ആര്‍ , ലിസിക്കുട്ടി മാത്യു, ,ആനി ബിജോയി, മാത്യു കണ്ടത്തിപ്പറമ്പില്‍, തോമസുകുട്ടി മുകാല, വക്കച്ചന്‍ മേനാം പറമ്പില്‍, ബിനോയി കണ്ടം,  മനോജ്  വള്ളിച്ചിറ ,സജോ വട്ടക്കുന്നേല്‍,  ടോണി ചക്കാല, ലീലാമ്മ ഇലവും കുന്നേല്‍, ജോയി മഠം, ബിജു തോമസ്, ടോമി നെല്ലിക്കല്‍, മാത്യു മൂഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments