Latest News
Loading...

വേറിട്ട പ്രവേശനോൽസവം ഒരുക്കി ലിറ്റിൽ ഫ്ളവർ ചെമ്മലമറ്റം

ഒന്നര വർഷത്തിന് ശേഷം  വിദ്യാലയം വീണ്ടും തുറന്നപ്പോൾ  നിറ സന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക് വേറിട്ട സ്വീകരണം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ  സ്കൂൾ. കവാടത്തിൽ എത്തിയ വിദ്യാർത്ഥികളെ എതിരേറ്റത് ഹെഡ് മാസ്റ്റർ സാബു മാത്യു പതിപ്പള്ളിയുടെ നേതൃത്വത്തിൽ അധ്യാപകർ  കേരള വേഷം അണിഞ്ഞ്.  


.പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് - ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് കമ്മറ്റി ചെയർമാൻ - ഷെറിൻ പെരുംമാം കുന്നേൽ - വാർഡ് മെബർ- രമേശ് ഇലവുങ്കൽ - പി.ടി.എ.പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും വിദ്യാർത്ഥികളെ സ്വീകരിച്ച് ക്ലാസ്സിലേക്ക് ആനയിച്ചു - സ്കൂളിലെ അധ്യാപകർ പുറത്തിറക്കിയ പ്രവേശന ഗാനത്തോടെയായിരുന്നു - പ്രവേശനോൽസവം ആരംഭിച്ചത്


Post a Comment

0 Comments