Latest News
Loading...

ബിഷപ്പ് വയലിലിനു പാലായിൽ സ്മാരകം നിർമ്മിക്കണം. ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ

ആധുനിക പാലായുടെ ശില്പി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിനു പാലായിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. പാലായുടെ വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്കാരിക മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമായിരുന്നു മാർ സെബാസ്റ്റ്യൻ വയലിൽ. നാടിൻ്റെ വളർച്ചയ്ക്കു നിർണ്ണായക പങ്കുവഹിച്ച മുതിർന്ന തലമുറയിൽപ്പെട്ടവരെ ആദരിക്കാൻ സമൂഹത്തിന് കടമയുണ്ടെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.


.പാലാ രൂപതയുടെ  പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ 35 മത് ചരമവാർഷികത്തോടനുബന്ധിച്ചു ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഫൗണ്ടേഷൻ ചെയർമാനും മുൻ എം എൽ എ യുമായ പ്രൊഫ വി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് വയലിൽ നാടിനു നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് വയലിലിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാലായുടെ വളർച്ചയ്ക്കു അടിത്തറ പാകിയതെന്നും വി ജെ ജോസഫ് ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.

.ജോസി ജെ വയലിൽ, ജോജോ വയലിൽ കളപ്പുര, ഷാജു പ്ലാത്തോട്ടം, ചാക്കോച്ചൻ വയലിൽ കളപ്പുര, ബിജു മൂലയിൽ തോട്ടത്തിൽ,  തോമാച്ചൻ വയലിൽ കളപ്പുര, പ്രൊഫ ഡാൻ്റി ജോസഫ്, ടോമി വയലിൽ കളപ്പുര, ജോസ് രൂപ് കല, മാണിച്ചൻ വയലിൽ കളപ്പുര, ജോസഫ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments