Latest News
Loading...

ജൂബിലി തിരുനാളിന് ഡിസംബർ 1 ന് തുടക്കമാകും

 പാലാ ടൗൺ കപ്പേളയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് ഡിസംബർ 1 ന് തുടക്കമാകും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം നടക്കുന്നത്. 1 ന് രാവിലെ 5.45 ന് വി. കുർബാന, നൊവേന ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, വൈകിട്ട് അഞ്ചിന് വി. കുർബാന ഫാ. ജോൺസൺ പുള്ളീറ്റ്, ആറിന് തിരുനാൾ കൊടിയേറ്റ്.

രണ്ടു മുതൽ ആറ് വരെ തീയതികളിൽ രാവിലെ 5.45 ന് വി. കുർബാന, ലദീഞ്ഞ്, വൈകിട്ട് അഞ്ചിന് വി. കുർബാന, സന്ദേശം, 6.30ന് ജപമാല, ലദീഞ്ഞ്. ഏഴിന് രാവിലെ 6ന് വി. കുർബാന, സന്ദേശം, ലദീഞ്ഞ് ഫാ.ജേക്കബ് വടക്കൻ, 10.30ന് മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. 11.15ന് വി.കുർബാന, ലദീഞ്ഞ് ഫാ. ജോസ് നെല്ലിക്കാത്തെരുവിൽ, ഉച്ചകഴിഞ് മൂന്നിന് വി. കുർബാന, ലദീഞ്ഞ് ഫാ. ജോർജ്ജ് വടയാറ്റുകുഴി, 4.15ന് ചെണ്ടമേളം, ബാന്റുമേളം, അഞ്ചിന് വി. കുർബാന, സന്ദേശം ഫാ. ജോസ് കരികുളം, 6.30ന് ജപമാല, ലദീഞ്ഞ്. 


.


.തിരുനാൾ ദിനമായ എട്ടിന് രാവിലെ 6.00ന് വി.കുർബാന, ലദീഞ്ഞ്, സന്ദേശം ഫാ. ജോൺ കണ്ണന്താനം, 7.15ന് കുർബാന, സന്ദേശം, 9.30ന് ചെണ്ടമേളം, ബാന്റുമേളം, 10.45ന് തിരുനാൾ കുർബാന, സന്ദേശം സഹായമെത്രൻ മാർ ജേക്കബ് മുരിക്കൻ, 12.45ന് ചെണ്ടമേളം, ബാന്റുമേളം, ഉച്ചകഴിഞ്ഞ് രണ്ടിന് വി. കുർബാന, ലദീഞ്ഞ് ഫാ. മത്യു തുരുത്തിപ്പള്ളി, 3.30ന് ചെണ്ടമേളം, ബാന്റുമേളം, 4.00ന് വി. കുർബാന, ലദീഞ്ഞ് ഫാ. ജോസഫ് ആലഞ്ചേരിൽ, 5.45ന് പ്രദക്ഷിണം കൊട്ടാരമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച് ഇവിടെ തയ്യാറാക്കിയ പന്തലിൽ ലദീഞ്ഞ്. തുടർന്ന് ളാലം ജംഗ്ഷനിലേക്ക് സഞ്ചരിച്ച് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ലദീഞ്ഞ്. തുടർന്ന് ജൂബിലി കപ്പേളയിലേക്ക്. 9.15ന് സമാപന പ്രാർത്ഥന. 9ന് രാവിലെ ആറിന് വി. കുർബാന, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന. 11ന് മാതാവിന്റെ തിരുസ്വരൂപം തിരികെ കപ്പേളയിൽ പ്രതിഷ്ഠിക്കും. 


വാർത്താ സമ്മേളനത്തിൽ പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ vettukallel രാജേഷ് പാറയിൽ റോയ് ഉപ്പൂട്ടിൽ അലക്സാണ്ടർ മുളകൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments