Latest News
Loading...

ദുരിതമേഖലയിൽ സന്ദര്‍ശനം മന്ത്രി വിഎൻ വാസവൻ



കനത്ത മഴയിലും വെള്ള പൊക്കത്തിലും നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വിഎൻ വാസവൻ. രാവിലെ ഈരാറ്റുപേട്ടയിലെത്തിയ മന്ത്രി മീനച്ചിലാറിലുണ്ടായ വെള്ളപൊക്കത്തിൽ തകർന്നുപോയ ഇളപ്പുങ്കൽ കാൽനട പാലം, ഈരാറ്റുപേട്ട അങ്കളമ്മാവൻ കോവിൽ, നടക്കലിലെ വ്യാപാര സ്ഥാപനങ്ങൾ, ഉരുൾ പൊട്ടൽ ഉണ്ടായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി, പാതാമ്പുഴ പ്രദേശങ്ങളും സന്ദർശിച്ചു.  


കൈപ്പള്ളി ഏന്തയാര്‍ റോഡ്

കൈപ്പള്ളി ഇടമല സിഎംഎസ് എൽപി സ്കൂളിലെ ദുരിതശ്വാസ് ക്യാപ് സന്ദർശിച്ച  അദ്ദേഹം അന്തേവാസികളുകുടെ പ്രശ്നങ്ങളും സുഖ വിവരങ്ങളും ചോദിച്ചു അറിഞ്ഞു. വ്യാപാര സ്ഥാപങ്ങളിലും , കൃഷി സ്ഥാലങ്ങളിലുണ്ടായ നഷ്ടങ്ങൾ നേരിട്ട് കണ്ട അദ്ദേഹം വില്ലേജ് റവന്യു അധികാരികൾക്ക് നാശ നഷ്ടത്തിന്റെ കണക്ക് നൽകണമെന്നും മന്ത്രി സഭ യോഗത്തിൽ വിവരങ്ങൾ എല്ലം അറിയിച്ചുകൊണ്ട് നഷ്ട പരിഹാരത്തിനും, റോഡ്, വീട് എന്നിവയുടെ പുനർ നിർമാണത്തിന്  സാമ്പത്തിക സഹായത്തിന് ആവിശ്യമായ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അറിയിച്ചു. 




.സംസ്ഥാന സർക്കാർ ദുരന്ത മേഖലക്ക് പ്രത്യേക പരിഗണ നൽകിയിട്ടുണ്ടെന്നും തത്കാലികമായും ശാശ്വതപരിഹാരവും കാണുവാനുമുള്ള ഇടപെടൽ നടത്തുമെന്നും, എല്ലാം സർക്കാർ സംവിധാവും യുദ്ധകാല അടിസ്ഥാനത്തിൽ ദുരന്ത മേഖലയിലും രക്ഷ പ്രവർത്തനം നടത്തിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.


ഇടമല സിഎംഎസ് എൽപി സ്കൂളിലെ ദുരിതശ്വാസ ക്യാപ് 

വിവിധ പ്രദേശങ്ങളിൽ മന്ത്രിക്ക് ഒപ്പം സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എവി റസ്സൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ്  സിജു, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല ജിമ്മി, ജില്ലാ പഞ്ചായത്ത്‌ അംഗം പി.ആർ അനുപമ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ.അക്ഷയ് ഹരി, ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹറ അബ്‌ദുൾഖാദർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു എന്നിവരും സ്ഥലം സന്ദർശിച്ചു.

Post a Comment

0 Comments