Latest News
Loading...

മുത്തോലി ടേക് എ ബ്രേക്ക് വഴിയിടവിശ്രമകേന്ദ്രം തുറന്നു



മുത്തോലി ഗ്രാമ പഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വഴിയിടവിശ്രമകേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു. പുലിയന്നൂര്‍ ആറ്റ്തീരത്താണ് വഴിയിടവിശ്രമകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. 

.മുഖ്യമന്ത്രിയുടെ 12 ഇന കര്‍മ്മ പദ്ധതിയില്‍പെടുത്തിയാണ് കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് വഴിയിടവിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുനത്. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവന്‍ നിര്‍വ്വഹിച്ചു. ഏഴര ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 

.പദ്ധതിയുടെ വിപുലീകരണത്തിനായിഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. ആധുനിക നിലവാരത്തിലുള്ള ടോയ്‌ലറ്റുകള്‍, ഫീഡിംഗ് റൂം. ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങള്‍ വിശ്രമകേന്ദ്രത്തിലുണ്ട്. ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരുക്കുന്ന തുക ഉപയോഗിച്ച് കൂടുതല്‍ ഇരിപടങ്ങള്‍ നിര്‍മിക്കുകയും ടൈല്‍ പാകി മുന്‍ഭാഗം മനോഹരമാക്കുകയും ചെയ്യും. സ്‌നാക്‌സ് പാര്‍ലറും ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാരജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments