Latest News
Loading...

ജോസ് കെ മാണി രാജിവെച്ച രാജ്യസഭ സീറ്റില്‍ തെരഞ്ഞെടുപ്പ് നവംബറില്‍



നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‌സരിക്കുന്നതിനായി ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേയ്ക്കുള്ള  വോട്ടെടുപ്പ്
 നവംബര്‍ 29ന് നടക്കും. രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം നവംബര്‍ 9ന് പുറപ്പെടുവിക്കും



.പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാ അംഗത്തിന് 2024 വരെയാണ് കാലാവധി. ആരാകും സ്ഥാനാര്‍ത്ഥിയെന്നതും ശ്രദ്ധേയമാകും. 


നിയമസഭാ അംഗമാകുന്നത് ലക്ഷ്യം വച്ചാണ് ജോസ് കെ മാണി രാജിവെച്ച് മല്‍സരിച്ചതെങ്കിലും മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കാപ്പന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെത്തി വിജയം ആവര്‍ത്തിക്കുകയായിരുന്നു. 

Post a Comment

0 Comments