Latest News
Loading...

കൂട്ടലോട് കൂട്ടല്‍. ഇന്ധനം, പാചകവാതകം, സിമന്റ് വില കൂടി



കോവിഡില്‍ കുത്തുപാളയെടുത്ത ജനത്തിന്റെ നടുവൊടിച്ച് വിലക്കയറ്റം. ഇന്ധനവില കൂടുന്നത് സാധാരണസംഭവമായി മാറിയതിന് പിന്നാലെ പാചകവാതകവിലയും ആഴ്ചതോറും കൂട്ടിത്തുടങ്ങി. നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി സിമന്റ് വിലയും കുതിയ്ക്കുകയാണ്. 


രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു. പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില. 13 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 2.97 രൂപയാണ്


.ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകവില 15 രൂപ കൂട്ടി. 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപ ആയി. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205.50 രൂപയാണ് വര്‍ധിച്ചത്. അതേസമയം, വാണിജ്യ പാചകവാതക വിലയില്‍ മാറ്റമില്ല. 1728 രൂപയായി തുടരും. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം വര്‍ധിച്ചത് 409 രൂപയാണ്.


.സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്റിന് കൂടിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം.

കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങള്‍ക്ക് മുമ്പ് ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.

Post a Comment

0 Comments