Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിട്ടുനില്ക്കും




ഈരാറ്റുപേട്ടയില്‍ ഇടതുമുന്നണി യോഗം ചേര്‍ന്നു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗവും യോഗത്തിലെടുത്ത തീരുമാനപ്രകാരം സ്വന്തം നിലയില്‍ ഭരണത്തിലേറാന്‍ സാഹചര്യമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നു അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ . 



.എൽഡിഎഫ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

2021  ഡിസംബറില്‍ നടന്ന വിവിധ തന്ദേശ തിരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട നഗരസഭയില്‍  28 സീറ്റുകളിലും എല്‍ഡിഎഫ് മത്സരിക്കുകയും ഒമ്പത് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. എല്‍ഡിഎഫിനെതിരെ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യവും തീവ്ര വര്‍ഗീയ പാര്‍ട്ടിയായ എസ്ഡിപിഐയുമായി രഹസ്യധാരണ ഉണ്ടാക്കിയതാണ് യുഡിഎഫ് മത്സരിച്ചത്.എസ്ഡിപിഐയുടെ അഞ്ച്  അംഗങ്ങളെ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ വിട്ടു നിന്നത്തിനെ തുടര്‍ന്നാണ് കേവല ഭൂരിപക്ഷം ലഭിക്കാത്തെ 14 സീറ്റ് മാത്രം ലഭിച്ച യുഡിഎഫ് ഭരണം പിടിച്ചത്.  തുടര്‍ന്ന് മുസ്ലിം ലീഗ് പ്രതിനിധി സുഹറ അബ്ദുല്‍ ഖാദര്‍ ചെയര്‍പേഴ്‌സണായും, കോണ്‍ഗ്രസിനെ മുഹമ്മദ് ഇല്യാസ് വൈസ് ചെയര്‍മാനുമായി തിരഞ്ഞെടുത്തു. ഇടത് സ്ഥാനാര്‍ത്ഥി റിസ്വാന സാവാദിന് എല്‍ഡിഎഫ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

യുഡിഎഫ് ഭരണത്തില്‍ വന്നതിനുശേഷം തികച്ചും വിവേചനപരമായിട്ടാണ് ചെയര്‍പേഴ്‌സണും അംഗങ്ങളും പ്രവര്‍ത്തിച്ചത് . എല്‍ഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസന ഫണ്ടുകള്‍ നല്‍കാതെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് ഭരണ ഭരണ മുന്നണി നടത്തിവന്നത്. ഇതിനെതിരെയാണ് സെപ്റ്റംബറില്‍ ചെയര്‍പേഴ്‌സണെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫിലെ അംഗങ്ങള്‍ക്ക് പോലും അസ്വീകാര്യമായ ഭരണത്തിനെതിരെ യുഡിഎഫ് അംഗവും എസ്ഡിപിഐ പിന്തുണച്ചത്തോടെ അവിശ്വാസം പാസായി. ഇതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 11ന് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.


.അധികാര സ്ഥാനത്തിനു വേണ്ടി  പുറത്തുനിന്നുള്ള വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് മത്സരിക്കുകയും സ്ഥാനങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന യുഡിഎഫിന്റെ നിലപാടുകളല്ല എല്‍ഡിഎഫിന് ഉള്ളത്. ജനാധിപത്യവിരുദ്ധമായി,വിവേചനപരമായും പ്രവര്‍ത്തിക്കുന്ന  യുഡിഎഫ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസം കൊണ്ടുവരുക എന്ന പ്രതിപക്ഷ കടമയാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. അവിശ്വാസത്തില്‍ പുറത്തായ അവസരം മുതലാക്കി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടി മത്സരിക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ല. ഈ സാഹചര്യത്തില്‍ വിജയസാധ്യതയില്ലാത്ത തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പിന്തുണച്ച് ഭരണത്തില്‍ വരുവാന്‍ എല്‍ഡിഎഫ് താല്പര്യപ്പെടുന്നില്ല.  

ഒക്ടോബര്‍ 11ന് നടക്കുന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു. എല്‍ഡിഎഫ് നേതാകളായ ജോയ് ജോര്‍ജ്, രമ മോഹന്‍, കുര്യാക്കോസ് ജോസഫ്, എംഎച് ഷെനീര്‍, കെ എം ബഷീര്‍, അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, അഡ്വ.സാജന്‍ കുന്നത്ത് , അഡ്വ.ജെയിംസ് ജോസ്, ഇകെ മുജീബ്, കെഎസ് നൗഷാദ്, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍, നഗര സഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Post a Comment

0 Comments