Latest News
Loading...

മൂന്നിലവിലുണ്ടായത് കനത്ത നാശനഷ്ടം



കനത്ത മഴയും ഉരുൾ പൊട്ടലും  മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടത്തിനിടയാക്കി. മലവെളളപാച്ചിലിൽ കടപുഴ പാലം തകർന്നു . ഗ്രാമ പഞ്ചായത്തോഫിസിൽ വെള്ളം കയറി ഫയലുകളും കംപ്യൂട്ടറുകളും നശിച്ചു. അംഗൻവാടിയിലും ആയുർവേദ ആശുപത്രിയിലും വെളളം കയറി. വ്യാപാര മേഖലയിലും ലക്ഷ കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.



അപ്രതീക്ഷിത മഴയിൽ മൂനിലവ് പച്ചായത്തിന്റ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. അഞ്ചു മല, മങ്കൊമ്പ് എന്നിവിടങ്ങിലാണ് വലിയ ഉരുൾപാട്ടലുണ്ടായത്. ഇതിനൊപ്പം പലയിടങ്ങളിലും ചെറിയ മണ്ണിടിച്ചിലും ഉണ്ടായി.



 ഒഴുകിയെത്തിയ മലവെള്ളത്തിൽ പഞ്ചായത്തോഫീസിന്റെ അടി നില പൂർണ്ണമായും മുങ്ങി. ഫ്രണ്ട് ഓഫിസ്, VEO ഓഫീസ് AE Offic, NREG ഓഫീസ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ഫയലുകളും ഒഴുക്കിൽ പെട്ടു. പത്തോളം കംപ്യൂട്ടറുകൾക്കും തകരാർ സംഭവിച്ചിട്ടിട്ടുണ്ട്. ഫർണിച്ചറുകളും നാശോൻ മുഖമായി



. പഞ്ചായത്ത് ഓഫിസുമായി ബന്ധപെട്ട് പത്ത് ലക്ഷത്തോളo രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് . പഞ്ചായത്തിനോട് ചേർന്നുള്ള അംഗൻവാടിയ്യം മലവെള്ളത്തിൽ മൂടി. അംഗൻവാടിയുടെ ഇരു സൈഡിലെയ്യും സംരക്ഷണഭിത്തി തകർന്നു. കുട്ടികളുടെ കളിസ്ഥലവും ഗേറ്റും പൂർണ്ണമായും നശിച്ചു. ടൈലുകളും ഇളകിമാറി. മാലിന്യ സംസ്ക്കരണ പ്ലാന്റും തകർന്നു. വെള്ളം കയറി ആയുർവേദ ആശുപത്രിയിലെ മരുന്നുകളും നാശോൻ മുഖമായി.



.മരുന്നുകൾ വെളത്തിൽ ഒഴുകി പോയി. കുടുംബ ശ്രി ഒഫിസിലും വെള്ളം കയറി ഫയലുകളും ഫർണിച്ചറുകളും നശിച്ചു.  പഞ്ചായത്തിലെ വ്യാപാര മേഖലയിലും കനത്ത നാശമാണുണ്ടായത്. ടൗണിലെ ഭൂരിഭാഗം കടകളിലും വെളളം കയറി. പലചരക്ക് സാധനങ്ങളും പച്ചക്കറികളും തുണി തരങ്ങളുമെല്ലാം നശിച്ചു. അപ്രതീക്ഷിത വെള്ളപൊക്കമായിരുന്നതിനാൽ വ്യാപാരികൾക്ക് സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാനും കഴിഞ്ഞില്ല. സ്ഥാപനങ്ങളിലും റോഡിലുമെല്ലാം അടിഞ്ഞ് കൂടിയ ചെളി നാട്ടുകാർ നീക്കം ചെയ്തു. 



മൂന്നിലവ് മേച്ചാൽ നിവാസികളുടെ പ്രധാന സഞ്ചാര മാർഗ്ഗമായിരുന്ന കടപുഴ പാലം തകർന്നു. പാലത്തിന്റെ ബീമുകൾ ചെരിഞ്ഞതോടെ പാലത്തിന്റെ നടുഭാഗവും താഴേക്ക് ഇരുന്ന നിലയിലാണ്. പലയിടങ്ങളിലും വിള്ളലും ഉണ്ടായിട്ടുണ്ട്. പാലം അപകടാവസ്ഥയിലായതോടെ ഇത് വഴിയുള്ള ഗതാഗതവും താലക്കാലികമായി നിരോധിച്ചു. പഞ്ചായത്ത് പരിധിയിൽ നിരവധി വിടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിലും വെള്ളമൊഴുക്കിലും നിരവധി റോഡുകൾക്കും തകരാർ ഉണ്ടായി. 



പൂർണ്ണമായ നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളു. MP തോമസ് ചാഴിക്കാടൻ, MLA മാണി സി കാപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസി. ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വ, ജനപ്രതിനിധികൾ, ജോസ് കെ മാണി, തുടങ്ങിയവർ ദുരന്ത സ്ഥലം സന്ദർശിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments