Latest News
Loading...

എൽ എ യെ ഒഴിവാക്കിയ നടപടി വിവാദമാകുന്നു

    File picture

പാലാ: പൗരാവകാശരേഖ വിതരണ ചടങ്ങിൽ സ്ഥലം എം എൽ എ യെ ഒഴിവാക്കിയ കൊഴുവനാൽ പഞ്ചായത്തിൻ്റെ നടപടി വിവാദമാകുന്നു. ഇന്ന് സംഘടിപ്പിച്ച പൗരാവകാശ വിതരണ ചടങ്ങിൽ നിന്നുമാണ് പാലാ എം എൽ എ മാണി സി കാപ്പനെ കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതി ഒഴിവാക്കിയത്. പഞ്ചായത്തിൻ്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയും പാലാക്കാരോടുള്ള അവഹേളനവുമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കിയതിലൂടെ ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്ന് ജോസ്മോൻ ചൂണ്ടിക്കാട്ടി.



.കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എം എൽ എ യോടു അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. കേരളാ കോൺഗ്രസിൻ്റെ നിർദ്ദേശമാണ് ഇതെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. ജനപ്രതിനിധിയെ അംഗീകരിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ബ്ളോക്ക് പഞ്ചായത്തംഗം ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർമാരായ ആലീസ് ജോയി മറ്റത്തിൽ, മെർളിൻജെയിംസ്, ആനീസ് കുര്യൻ എന്നിവർ പറഞ്ഞു.

എം എൽ എ യെ ഒഴിവാക്കിയതിലൂടെ കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതി ജനാധിപത്യമൂല്യങ്ങൾ ബലികഴിച്ചതായി യു ഡി എഫ് കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ പ്രതിരോധമുയർത്തുമെന്ന് യു ഡി എഫ് അറിയിച്ചു.

Post a Comment

0 Comments