Latest News
Loading...

മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു.



ജനങ്ങള്‍ റോഡിന്റെ സംരക്ഷകരായി മാറണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മ്മാണത്തില്‍ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുള്ള ശാശ്വത പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. മേല്കാവ് ഹെന്ററി ബേക്കര്‍ ജൂണിയര്‍ മെമ്മോറിയല്‍ പരിഷ് ഹാളിലാണ് ചടങ്ങുകള്‍ നടന്നത്


മേല്കാവ് ഇലവീഴാപൂഞ്ചിറ റോഡ് ടൂറിസം വികസനത്തിന് ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപെട്ടു. ഓണ്‍ലൈനിലുടെയായിരുന്നു ഉദ്ഘാടനം. പുതിയ റോഡ് നിര്‍മ്മിക്കുന്ന പോലെ തന്നെ അറ്റകുറ്റപണികളും പരിപാലനവും പ്രധാനപെട്ടതാണ്. റോഡുകള്‍ക്ക് തുടര്‍ച്ചയായി അറ്റകുറ്റപണികള്‍ ഉണ്ടാകുന്ന വിധമുള്ള നിര്‍മ്മാണ രീതി അവസാനിപ്പിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് PWDയുടെ ലക്ഷ്യം. ജനങള്‍ റോഡിന്റെ സംരക്ഷകരാകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.



മേലുകാവ് റവ.ഹെന്ററി ബേക്കര്‍ ജൂണിയര്‍ മെമ്മോറിയല്‍ പാരഷ് ഹാളില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ MLA അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിന്‍,  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, മേലുകാവ് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമ ബ്ലോക്ക് പഞ്ചായത്തങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

.11 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞാര്‍ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റര്‍ മുതലുള്ള തകര്‍ന്ന ഭാഗമാണ് 11 കോടി 12 ലക്ഷം രൂപാ വിനിയോഗിച്ച് നവികരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത് മാണി സി കാപ്പന്‍ റോഡ് നവീകരണം നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എംഎല്‍എ ആയതിന് ശേഷം നടത്തിയ   ശ്രമത്തിന്റെ ഫലമാണ് റോഡ് നവീകരണം. പിണറായി വിജയന്‍ ഫണ്ട് അനുവദിക്കുന്നതില്‍ പ്രത്യക താല്പര്യമെടുത്തിരുന്നതായി മാണി സി കാപ്പന്‍ MLA ചടങ്ങില്‍ സൂചിപ്പിച്ചു.  ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കല്‍ക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ നടപ്പാകുന്നത്.

Post a Comment

0 Comments