Latest News
Loading...

മിനി ഐടി പാർക്ക് സ്ഥാപിക്കുന്നത് ഉദ്ദേശിച്ച് പ്രാഥമിക കൂടിയാലോചന



പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച്  മിനി ഐടി പാർക്ക് സ്ഥാപിക്കുന്നത് ഉദ്ദേശിച്ച് പ്രാഥമിക കൂടിയാലോചനകൾ നടത്തിയതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഇത് സംബന്ധിച്ച് ആദ്യ ആലോചനായോഗം നടന്നു. യോഗത്തിൽ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. ജോബിമോൾ ജേക്കബ്...


.അസിസ്റ്റന്റ് പ്രൊഫസർ അഞ്ചൽ ജെ വട്ടക്കുന്നേൽ, അക്ബർ ഹുസൈൻ - (ഡയറക്ടർ നെറ്റ്രോക്സ് ഐ ടി സോലൂഷൻസ് ടെക്നോ പാർക്ക്‌ തിരുവനന്തപുരം), ജോമോൻ സെബാസ്റ്റ്യൻ, (മാനേജിങ് ഡയറക്ടർ ഇൻഫോമെർജ് ടെക്നോളജി പാലാ), അരുൺ എം ജെ (മാനേജിങ് ഡയറക്ടർ, മാകോണിക്സ് ഇൻഫിനിറ്റി സൊല്യൂഷൻസ് എറണാകുളം), പ്രവീൺ പി കുമാർ (ഓപ്പറേഷൻസ് മാനേജർ, എസ് ബി എസ് ഇന്റർനാഷണൽ തിരുവനന്തപുരം)... 

.ഷെജിൻ തോമസ് (ജനറൽ മാനേജർ, വിൻഡ് വാൾ പ്രൊഡക്ഷൻസ് എറണാകുളം) എബിൻ ജോസ് ടോം (സി ഇ ഒ, വെബൻസ് ക്രാഫ്റ്റ് തൃശൂർ) മനോജ്‌ റ്റി ജോയ് (കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി, അമൽ ജ്യോതി എഞ്ചിനീയറിഗ് കോളേജ് കൂവപ്പള്ളി) തുടങ്ങിയവർ പങ്കെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും ഐടി കേരള യുടെയും സഹകരണത്തോടെ പൊതുമേഖലയിൽ ഒരു ഐടി സംരംഭക ഇങ്കുബേറ്റർ എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Post a Comment

0 Comments