Latest News
Loading...

പ്രതിഭ നഗർ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു



 കേരള ഭൂജല, മണ്ണ് സംരക്ഷണ വകുപ്പുകളുടെയും മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെയും സംയോജിത ഫണ്ട്‌ ഉപയോഗിച്ചു നിർമ്മാണം പൂർത്തികരിച്ച പ്രതിഭ നഗർ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു. 



പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അനുരാഗ് പാണ്ടിക്കാട്ട് പദ്ധതി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ചേർന്ന പൊതു സമ്മേളനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിജെ ബെഞ്ചമിൻ ഉദ്‌ഘാടനം ചെയ്തു. യോഗത്തിന് വാർഡ്  മെമ്പർ ഡെൻസി ബിജു അധ്യക്ഷയായി.


പഞ്ചായത്ത്‌ അംഗം ഷിബ മോൾ, സിപിഐ എം മേലുകാവ് ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ, കുടിവെള്ള പദ്ധതി ചെയർമൻ ടി.എസ് മോഹൻ, പി.വി കുട്ടിയമ്മ, കെ.പി റെജി, സൽ‍മ വിപിൻദാസ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments