Latest News
Loading...

മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്



മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേന നല്‍കിയ ഹരജിയിലാണ് കുറവിലങ്ങാട് പോലിസിനോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.



.സെപ്തംബര്‍ 24നാണ് ഇതുസംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവി കേസെടുക്കാനാവശ്യപ്പെട്ട് കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.


 തുടര്‍ന്നാണ് പിതാവിനെതിരെ 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാരനു വേണ്ടി അഡ്വ. സി പി അജ്മല്‍ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി

Post a Comment

0 Comments