Latest News
Loading...

ചോലത്തടത്ത് വലിയ നാശം



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്ത് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടം. ശനിയാഴ്ച ഉച്ചയോടെയാണ് പൂഞ്ഞാര്‍ മുണ്ടക്കയം റോഡില്‍ വലിയ ഉരുള്‍പൊട്ടിയത്. ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ചതിനൊപ്പം ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. 

മുണ്ടക്കയം റോഡില്‍ ചോലത്തടം ഭാഗത്താണ് ചെങ്കുത്തായ മലയില്‍ നിന്നും ഉരുള്‍പൊട്ടിയത്. റോഡിന് സമീപം താമസിക്കാരനായ തെക്കേത്ത് ഔസേപ്പച്ചന്റെ വീടിന് സമീപത്ത് വച്ച് വെള്ളം ഗതിമാറി ഒഴുകിയതിനാല്‍ വലിയ അപകടം ഒഴിവായി. കല്ലുംമണ്ണും റോഡിലൂടെയും റോഡ് കവിഞ്ഞും കുതിച്ചൊഴുകി. കല്ലും മണ്ണും നിരന്നതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. നിരവധി പേരുടെ കാര്‍ഷികവിളകള്‍ നശിച്ചു.



മുണ്ടക്കയം റോഡില്‍ നിരവധിയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പിന്നീട് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിച്ചത്. പാതാമ്പുഴ മന്നം റോഡിലാണ് മുകളില്‍നിന്നെത്തിയ ഉരുളില്‍ വീട് ഉള്‍പ്പെടെ കുത്തിയൊലിച്ച് പോയത്. അപകടസമയത്ത് ഇവിടെ താമസക്കാരില്ലാതിരുന്നതിനാല്‍ ജീവഹാനി ഒഴിവായി



.പാതാമ്പുഴ തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളം തോടിന്റെ കരകളില്‍ വലിയനാശമാണ് സൃഷ്ടിച്ചത്. പാതാമ്പുഴ ടൗണിന് സമീപം നിരവധി വീടുകളില്‍ വെള്ളംകയറി. പുരിയങ്ങളിലാകെ മണല്‍ നിറഞ്ഞ അവസ്ഥയിലാണ്. പാതാമ്പുഴ ഗുരുദേവമന്ദിരം, അംഗന്‍വാടി എന്നിവയും വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. 

പാതാമ്പുഴ തോട്ടിലൂടെ ഒഴുകിയ വെള്ളം പൂഞ്ഞാര്‍വെരെയുള്ള ഭാഗത്ത് വലിയനാശനഷ്ടമാണ് വരുത്തിവച്ചത്. ഇരുവശങ്ങളിലും പുരയിടങ്ങളില്‍ വെള്ളം കയറി. നിരവധി പുരയിടങ്ങളിലെ സംരക്ഷണഭിത്തികള്‍ തകര്‍ന്നു. പാതാമ്പുഴ റോഡില്‍ പലയിടത്തും റോഡ് വെള്ളത്തിലായിരുന്നു. റോഡ് ഇപ്പോള്‍ ചെളി നിറഞ്ഞ അവസ്ഥയിലാണ്. 


Post a Comment

0 Comments