Latest News
Loading...

കോൺവെക്കേഷൻ സെറിമണി സെന്റ് ജോസഫ് യു പി സ്കൂളിൽ

 വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി,നവീന ആശയങ്ങളോടെ  പഠനരീതി ഒരുക്കി, മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ കോൺവെക്കേഷൻ സെറിമണി സെന്റ് ജോസഫ് യു പി സ്കൂളിൽ നടത്തപ്പെട്ടു . സ്കൂൾ മാനേജർ ഫാദർ സിറിയക് കൊച്ചു കൈപ്പെട്ടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  ഡോക്ടർ ടി വി അനുപമ ഐ എ എസ് മുഖ്യാതിഥിയായിരുന്നു .


.ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നില്ല എന്ന കാരണത്താൽ പൊതുവിദ്യാഭ്യാസത്തെ തള്ളിപ്പറഞ്ഞ്, പ്രീ സ്കൂൾ മുതൽ വിദ്യാഭ്യാസത്തിനായി ലക്ഷങ്ങൾ മുടക്കുന്ന പൊതുസമൂഹത്തിന് മുൻപിൽ നൂതന ആശയം ഒരുക്കി, ഇംഗ്ലീഷ് ഭാഷയിൽ പ്രഗത്ഭരാക്കി മാറ്റുവാൻ പ്രത്യേക പരിശീലനം ഒരുക്കുകയാണ് സ്കൂൾ അധികൃതർ. 

16 കുട്ടികൾ വീതമുള്ള രണ്ടാം ബാച്ചിന്റെ ഗ്രാജുവേഷൻ 2021 ഒക്ടോബർ 29 ആം തീയതി വൈകുന്നേരം 5 30ന് നടത്തപ്പെട്ടു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം ലഭിക്കത്തക്ക രീതിയിൽ അടുത്ത ബാച്ചിന്റെ ക്ലാസും ആരംഭിച്ചുകഴിഞ്ഞു. 
വേറിട്ട പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് വിവിധങ്ങളായ അറിവുകൾ നൽകുക, വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടി ആർജിക്കേണ്ടവയെല്ലാം നേടിക്കൊടുക്കുക എന്നി ലക്ഷ്യത്തോടെ ആണ് ഹെഡ്മിസ്ട്രസ് സി. സൗമ്യ യുടെ നേതൃത്വത്തിലുള്ള അധ്യാപകരും രക്ഷിതാക്കളും.

Post a Comment

0 Comments