Latest News
Loading...

പച്ചക്കറി തൈകൾ വിതരണം ചെയ്തു



 തീക്കോയി ഗ്രാമപഞ്ചായത്ത് 2021- 22 വാർഷിക പദ്ധതി പ്രകാരം സുഭിക്ഷ കേരളവുമായി ബന്ധപ്പെട്ട പച്ചക്കറിതൈകളും ഔഷധ തൈകളും വിതരണം ചെയ്തു.250 കുടുംബങ്ങൾക്കാണ് തൈകൾ നൽകുന്നത്. 


.വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൈകൾ നടുന്നതിന് ചെടിച്ചട്ടികൾ നേരത്തെ വിതരണം ചെയ്തിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 

വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,സിബി രഘുനാഥൻ,മാളു ബി മുരുകൻ, രതീഷ് പി എസ്,മാജി തോമസ്, ദീപ സജി , അമ്മിണി തോമസ്, നജീമ പരീക്കൊച്, സെക്രട്ടറി കെ സാബുമോൻ,കൃഷി ഓഫീസർ ഹണി ലിസ ചാക്കോ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments