Latest News
Loading...

ഗാന്ധിജയന്തി ദിനത്തിൽ പാലാമണ്ഡലം കോൺഗ്രസ് കമ്മറ്റി പദയാത്ര നടത്തി.


അഖണ്ഡ ഭാരതത്തിൻ്റെ നിലനില്പിനും ശോഭനമായ ഭാവിക്കും ഇനി നമ്മുടെ മുമ്പിലുള്ള ഒരേ ഒരു മാർഗ്ഗം ഗാന്ധിജിയിലേക്ക് മടങ്ങുക എന്നുള്ളതാണ്. -പ്രൊഫ. സതീശ് ചൊള്ളാനി.

ഇന്ത്യയുടെ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും സുരക്ഷിതമായി നില നിൽക്കണമെങ്കിൽ, ഐക്യവും അഖണ്ഡതയും സുരക്ഷിതമായി സംരക്ഷിക്കപ്പെടണമെങ്കിൽ ഇനി ഒരേ ഒരു മാർഗ്ഗം ഗാന്ധിജിയിലേക്ക് മടങ്ങുക
മാത്രമാണെന്ന് പ്രൊഫ.സതീശ് ചൊള്ളാനി പ്രസ്താവിച്ചു.



 
.ഗാന്ധിജയന്തി ദിനത്തിൽ പാലാ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഗാന്ധി തന്നെ മാർഗം പദയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡൻ്റ്.

.മണ്ഡലം പ്രസിഡൻ്റ് ബിജോയി അബ്രാഹം പദയാത്ര നയിച്ചു. ളാലം പാലം ജംഗ്ഷനിൽ പദയാത്ര സമാപിച്ചതിനു ശേഷം ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

Post a Comment

0 Comments