Latest News
Loading...

മോഷണ പരമ്പര വിരുതൻ പിടിയിൽ


പൂഞ്ഞാർ തീക്കോയി മേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി പാലൊന്നിൽ പ്രദീപ് കൃഷ്ണൻ ആണ് പിടിയിലായത്. കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


.തീക്കോയി ടൗണിൽ കഴിഞ്ഞ 7-ാം തീയതിയാണ് വ്യാപകമായി മോഷണം നടത്തിയത്. റോൺ ബേക്കറി, പാലമറ്റം സ്റ്റോഴ്സ്, പി.എസ് ട്രേഡേഴ്സ് മിനി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് പ്രദീപ് മോഷണം നട ത്തിയത്. 3 കടകളിൽ നിന്നുമായി 5000 രൂപ വരെയുള്ള തുകകളും നഷ്ടമായിരുന്നു. പൂഞ്ഞാർ തെക്കേക്കര യിൽ റേഷൻ കടയിലും സമീപത്തെ ക്വാറി ഉൽപന്ന സ്ഥാപനത്തിലും മോഷണശ്രമം നടത്തിയത് ഇയാളാണ ന്നാണ് സൂചന. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.


.സിസിടിവി ദൃശ്യങ്ങളിൽ നിന്നും പഴയകാല കുറ്റവാളികളുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ പ്രദീപിന്റെ പേരും ഉ യർന്നെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു വിവരം. മോഷണം പോയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അ ന്വേഷണത്തിലാണ് കോട്ടയത്ത് മെട്രോ ലോഡ്ജിൽ നിന്നും പ്രദീപിനെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments