Latest News
Loading...

പാതയോരങ്ങളിലെ സോളാര്‍ ലൈറ്റുകള്‍ പുനരുപയോഗത്തിന് തയാറെടുക്കുന്നു




പാലാ പൊന്‍കുന്നം റോഡിലടക്കം കേ​ര​ള​ത്തി​ലെ വി​വി​ധ ഹൈ​വേ​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍  പു​ന​ർ ഉ​പ​യോ​ഗ​ത്തിന് നടപടിയാകുന്നു. ഇതിനായുള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഊ​ർ​ജ​മി​ത്ര​യു​ടെ സം​രം​ഭ​മാ​യ റെ​പ്കോ​സ് എ​റ​ണാ​കു​ള​ത്തി​നാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം.  


.പൊ​ൻ​കു​ന്നം-​പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ലെ സ​ർ​വേ ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. ഊ​ർ​ജ​മി​ത്ര പാ​ലാ, ഊ​ർ​ജ​മി​ത്ര പൊ​ൻ​കു​ന്നം, ഊ​ർ​ജ​മി​ത്ര തൊ​ടു​പു​ഴ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.  ഉ​ദ്ദേ​ശം 700 ലൈ​റ്റു​ക​ളു​ടെ സ​ർ​വേ​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 

നി​ല​വി​ലു​ള്ള​ത് പ​ഴ​യ ബാ​റ്റ​റി​ക​ളാ​യ ലെ​ഡ് ആ​സി​ഡ് ഇ​ന​ത്തി​ലു​ള്ള​താ​ണ്. പു​തി​യ​വ അ​യ​ൺ ബാ​റ്റ​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ന​ർ നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി. നൂ​റു കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് അ​നാ​ർ​ട്ട് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.   പൊ​ൻ​കു​ന്നം-​പാ​ലാ-​തൊ​ടു​പു​ഴ ഹൈ​വേ​യി​ലെ സോ​ളാ​ർ ലൈ​റ്റു​ക​ളി​ൽ മി​ക്ക​വ​യും നിലവില്‍ വാ​ഹ​ന​മി​ടി​ച്ചും മ​റ്റും ത​ക​ർ​ന്ന അവസ്ഥയിലാണ്.

Post a Comment

0 Comments