Latest News
Loading...

'SDPI വോട്ട് ചെയ്തത് ഏതെങ്കിലും സഖ്യത്തിന്റെ പുറത്തല്ല'



ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ ചര്‍ച്ചയില്‍ എസ്ഡിപിഐ വോട്ട് ചെയ്തത് ഏതെങ്കിലും സഖ്യത്തിന്റെ പുറത്തല്ലെന്ന് സി.പി.എം. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്.  യു.ഡി.എഫ്. ഭരണസമിയ്ക്കെതിരാണ് എല്‍.ഡി.എഫ്. അവിശ്വാസ പ്രമേയം അവതരിപ്പത്. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല. 

.അവിശ്വാസം വന്ന പശ്ചാത്തലത്തില്‍ ഭരണസമിതോട് അഭിപ്രായം വിത്യാസമുള്ള പലരും വോട്ടു അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കാം. അത് എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്തതിന്റെയോ മറ്റെന്തിങ്കിലും സഖ്യത്തിന്റെയോ സൂചനയല്ല. സി.പി.എം. സംസ്ഥാന സമിതിയുടെ നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയില്‍ എടുക്കില്ല.

. തുടര്‍നടപടികള്‍ പാര്‍ട്ടിയുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സി.പി.എം. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു.

Post a Comment

0 Comments