Latest News
Loading...

ആദ്യഘട്ടം പാഠഭാഗം പഠിപ്പിക്കില്ല. ഹാജറും യൂണിഫോമും നിര്‍ബന്ധമില്ല




സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍  നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്ന് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധം ആക്കില്ല.


.
വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതി (ക്യൂഐപി) യോഗമാണ് തീരുമാനമെടുത്തത്. സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാക്കും.
.അധ്യാപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്‌സിനേഷന്‍ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ സ്‌കൂള്‍ ജീവനക്കാര്‍ നേരിട്ടെത്തിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് വെച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. 

.സംസ്ഥാനത്തെ സ്‌കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്‌സിന്‍ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സര്‍ക്കാരെടുക്കുന്നുണ്ട്.


Post a Comment

0 Comments