Latest News
Loading...

ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ് അഡ്വ. എം. സന്തോഷ് കുമാര്‍ പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ് കോളേജും വസ്തുവകകളും കൃത്രിമ രേഖ ചമച്ച് തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ് എന്ന് കോളേജ് മാനേജരും ശ്രീനാരായണ പരമഹംസദേവ ചാരിറ്റബിള്‍ ട്രസ്റ്റ് സെകട്ടറിയുമായ അഡ്വ. എം. സന്തോഷ് കുമാര്‍  പറഞ്ഞു. മീനച്ചില്‍ താലൂക്കിലെ പിന്നോക്ക സമുദായങ്ങളുടെ വിദ്യാഭ്യാസപരമായ പുരോഗതിയെ ലഭ്യമാക്കി രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റാണ് ശ്രീനാരായണ പരമഹംസദേവ ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ തുടങ്ങിയ ശ്രീനാരായണ പരമഹംസദേവ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സ ന്‍സ് പൂഞ്ഞാര്‍ ട്രസ്റ്റ് അംഗങ്ങള്‍ ഒരുലക്ഷം, അഞ്ചുലക്ഷം, പത്തുലക്ഷം, ഇരുപതുലക്ഷം എന്നീ തുകകള്‍ ട്രസ്റ്റ് മെമ്പര്‍ഷിപ്പ് ആയി നല്കിയ പണം ഉപയോഗിച്ചുവാങ്ങിയ സ്ഥല ത്താണ് കോളേജ് പ്രവര്‍ത്തിച്ചുവരുന്നത്.

മീനച്ചില്‍ SNDP യൂണിയന്റെ രസീത് ഉപയോഗിച്ച് പിരിച്ച് പണം കൊണ്ട് വാങ്ങിയ വസ്തുവകകളും കോളേജും കൃത്രിമരേഖ ജനിപ്പിച്ച് തട്ടിയെടുക്കുവാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണം ശുദ്ധകളവും വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. കോളേജ് നിര്‍മ്മാണത്തിനോ വസ്തു സമ്പാദനത്തിനോ നയാപൈസ നല്‍കാത്തവരും മീനച്ചില്‍ താലൂക്കിലെ ആത്മാഭിമാനമുള്ള സമുദായാംഗങ്ങളുടെ വീര്യം കെടുത്താന്‍ ശ്രമിക്കുന്ന  യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമാണ് ഈ ആരോപണത്തിന് പിന്നില്‍ എന്നും ഭാരവാഹികള്‍ അറിയിച്ചു. മീനച്ചില്‍ SNDP യൂണിയന്‍ പൂഞ്ഞാര്‍ ആലുംതറയില്‍ വസ്തു സമ്പാദനത്തിനായി സംഭാവന പിരിച്ചിട്ട് 2012 ഡിസംബര്‍ 31 വരെ ആകെ കിട്ടിയിട്ടുള്ളത് 1,53,41073/- രൂപ മാത്രമാണ്. ഒരു ദിവസം ഒരു കോടി ഉത്സവം എന്ന പേരില്‍ പണം പിരിച്ചിട്ട് കിട്ടിയത് 64,32,256 രൂപ തുകയുമാണ് വസ്തുവിലയായ മൂന്നുകോടി മുപ്പതിനായിരം രൂപാ വസ്തു ഉടമയ്ക്ക് നല്‍കിയത് 1,53,44,073/- രൂപ കഴിച്ചുള്ള തുക വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും  കടമായി വാങ്ങിയ പണമായിരുന്നു. ആ ഉണ്ടായിരുന്ന 20 ഏക്കര്‍ വസ്തുവില്‍ നിന്നും യൂണിയന്‍ കൗണ്‍സില്‍ കമ്മറ്റി തീരുമാനപ്രകാരം യൂണിയന്‍ പ്രസിഡന്റാ യിരുന്ന ശ്രീ.എ.കെ. ഗോപിയുടെ പേരില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താരിച്ച് വിലയ്ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യുകയും ഈ ആധാരം നല്‍കിയാണ് എം.ജി യൂണിവേഴ്‌സിറ്റി യില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കോളേജിന് അനുമതി വാങ്ങിയിരുന്നത്. എന്നാല്‍ ഇന്നാരോപണം ഉന്നയിക്കുന്നവര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്, ഗവര്‍ണ്ണര്‍, ബഹുമാനപ്പെട്ട കേരള ഹൈക്കോടതി, പാലാ മുന്‍സിഫ് കോടതി, സബ് കോടതി എന്നിവിടങ്ങളില്‍ പരാതികള്‍ നല്‍കി കോളേജിന്റെ അഫിലിയേഷന്‍ കളയുവാന്‍ ശ്രമിക്കുകയും തുടര്‍ന  കൗണ്‍സിലും, കമ്മറ്റിയും ഐകകണ്‌ഠേന തീരുമാനമെടുത്ത് ആലും തറയില്‍ വസ്തു ഉടമയ്ക്ക് കടം വാങ്ങി പണം അഡ്്വാന്‍സായി നല്‍കിയിരുന്ന വസ്തുവില്‍ നിന്നും 5 ഏക്കര്‍ ഭൂമി ശ്രീനാരാ യണ പരമഹംസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും വസ്തുവിന്റെ വിലയായ 35 ലക്ഷം രൂപായുടെ കടബാധ്യത ട്രസ്റ്റ് ഏറ്റെടുക്കുകയും ആയത് കൊടുത്തുതീര്‍ക്കുകയും ചെയ്തിട്ടുള്ളതാണ്. വസ്തു സമ്പാദനത്തിനായി മീനച്ചില്‍ SNDP യൂണിന് 2012 -ല്‍ പിരിഞ്ഞുകിട്ടിയ 1,55,44,0731- രൂപായും ആലുതറയിലെ വസ്തുവില്‍ നിന്നും കിട്ടിയ ആദായം 45 ലക്ഷം രൂപായും ഉള്‍പ്പെടെയുള്ള പണ മാണ് വസ്തുവിന്റെ വിലയായി സമാഹരിച്ചിട്ടുള്ളത്. 

മിനച്ചില്‍ SNDP യൂണിയന് പൂഞ്ഞാര്‍ ആലും തറയില്‍ 15 ഏക്കര്‍ വസ്തുവും വിരിവായിട്ടുള്ള 3 ഏക്കര്‍ വസ്തുവും അവകാശപ്പെട്ടതാണ്. ഈ വസ്തുവില്‍ 2000-ല്‍പരം പുതിയ റബ്ബര്‍ ത കള്‍ വച്ചു പിടിപ്പിച്ചിട്ട് 5 വര്‍ഷത്തോളം തികയുകയാണ്.  ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആലും തറയിലെ 5 ഏക്കര്‍ വസ്തുവിലും പൂഞ്ഞാര്‍ വളതൂക്കില്‍ കോളേജ് പ്രവര്‍ത്തിച്ചുവരുന്ന 5 ഏക്കര്‍ വസ്തുവിലും മീനച്ചില്‍ SNDP യൂണിയന് യാതൊരു വിധ അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്തതും ആയത് ട്രസ്റ്റ് അംഗങ്ങള്‍ പണം മുടക്കി വിലക്ക് വാങ്ങിയിട്ടുള്ളതുമാണ്. മറിച്ചുള്ള വ്യാജപ്രസ്താവനകള്‍ നിരന്തരമായി നടത്തുന്നവരുടെ ലക്ഷ്യം മിനച്ചില്‍ താലൂക്കില്‍ 90 വര്‍ഷം സംഘടനാപ്രവര്‍ത്തനം നടത്തിയ ഈഴവ സമുദായ ത്തിന് ഒരു നിലത്തെഴുത്ത് കളരിപോലും ഉണ്ടാക്കുവാന്‍ കഴിയാത്തവര്‍ ആത്മാഭിമാ നമുള്ള സമുദായാംഗങ്ങള്‍ ഒത്തുകൂടി ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശ ത്താല്‍ പവിത്രമായ പൂഞ്ഞാറില്‍ പടുത്തുയര്‍ത്തിയ ഉന്നതവിദ്യാഭ്യാസസ്ഥാപനം തകര്‍ത്ത് നശിപ്പിക്കുക എന്നുള്ളതാണ്.


.കോട്ടയംകാരനായ ഏ.ജി.തങ്കപ്പന്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാനായതിനു ശേഷം യോഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം കോളേജ് പൂട്ടിക്കുവാ നുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച SNPദേവാ ട്രസ്റ്റിന്റെ 20.06.2020 തീയതി നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സംബന്ധിച്ച് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ എം.ബി.ശ്രീകുമാര്‍, കണ്‍വീനര്‍ എം.പി.സെന്‍ എന്നിവര്‍ പങ്കെടുക്കുകയും SNPദേവാ ട്രസ്റ്റിന്റെ ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീകരിക്കുന്നതിന് ട്രസ്റ്റിന്റെ നിലവിലുണ്ടായിരുന്ന ബൈലോ ഭേദഗതി ചെയ്യുന്നതിന് ഐകകണ്‌ഠേന തീരുമാനമെടുക്കുകയും ആയതുപ്രകാരം 14.07.2020 തീയതി ബൈലോ ഭേദഗതി ചെയ്ത് ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയാണ്. SNDP യോഗത്തിനും, മീനച്ചില്‍ SNDPയൂണിയനും SNPദേവാ ട്രസ്റ്റില്‍ യാതാരുവി ധമായ അധികാരവും അവകാശവും ഇല്ലാത്തതാണ്.

ഇതിനു മുമ്പ് 2018 -ല്‍ കെ.ഐ ഗോപാലന്‍, സാബു എന്നിവര്‍ ചേര്‍ന്ന് ബഹു മാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ശ്രീനാരായണ പരമഹംസ ദേവാ കോളേജിന് അഫിലിയേഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും ആയത് തള്ളി ഉത്തരവുണ്ടായതിനെ തുടര്‍ന്ന് മുന്‍സിഫ് കോടതിയില്‍ OS 158/2018 നമ്പരായി SNDP യോഗം ജനറല്‍ സെക്രട്ടറി, മീനച്ചില്‍ SNDP യുണി യന്‍, SNPദേവാ ട്രസ്റ്റ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്നി വരെ പ്രതികളാക്കി ഇതേ ആവശ്യമുന്നയിച്ച് കേസ് കൊടുത്തുവെങ്കിലും യൂണിവേഴ്‌സിറ്റി കോളേജിന് അഫിലിയേഷന്‍ പുതുക്കി നല്‍കുകയാണുണ്ടായത്. ഈ കേസില്‍ ഒന്നാം പ്രതി ആയിരുന്ന SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടന്‍ തന്റെ അഭിഭാഷകനായി നിസ്സാര്‍ എ. മുഖാന്തിരം കോടതിയില്‍ ഒപ്പിട്ടു നല്‍കിയതില്‍ പ്രസ്താവിച്ചിട്ടുള്ളത് SNDP യോഗത്തിന് ട്രസ്റ്റുമായി യാതൊരു ബന്ധവുമില്ലായെന്നും SNPദേവാ ട്രസ്റ്റ് ഒരു സ്വതന്ത്ര സ്റ്റാ ണെന്നും ആയതിന് പ്രത്യേക സ്വതന്ത്രമായ നിയമാവലി ഉള്ളതാണെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുള്ളതാണ്. ആയതിനു വിരുദ്ധമായി ഇപ്പോള്‍ നടത്തി ക്കുന്ന ഈ പ്രസ്താവന ദുരുദ്ദേശപരമാണെന്നും ഭാരവാഹികള്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.

.ട്രസ്റ്റിന്റെ വസ്തുവകകള്‍ കൈമാറ്റം ചെയ്യുന്നതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയെന്നും മറ്റുമുള്ള പ്രചാരണം ശുദ്ധകളവാണ്. എന്നാല്‍  ഇതേ ആളുകള്‍ കോടതിയില്‍ കേസ് കൊടുത്തുവെങ്കിലും ട്രസ്റ്റ് ഭാരവാ ഹികള്‍ വസ്തുവകകളും കോളേജും വില്‍ക്കുന്നതിനായി മേടിച്ചിട്ടുള്ളതല്ല. ആയത് നല്ല നിലയില്‍ നടത്തുന്നതിനാണ് എന്നു കാണിച്ചുകൊണ്ട് undertaking നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ശ്രീ ഗോകുലം ഗോപാലന് കോളേജും സ്വത്തുക്കളും വിറ്റു എന്നും മറ്റുമുള്ള കാരണം ശുദ്ധകളവാണ്. അദ്ദേഹത്തിന് എല്ലാ അംഗങ്ങളേയും പോലെ ട്രസ്റ്റില്‍ മെമ്പര്‍ഷിപ്പ് കൊടുക്കുകയും ട്രസ്റ്റിന്റെ കമ്മറ്റിയും പൊതുയോ ഗവും അദ്ദേഹത്തെ ചെയര്‍മാനായി ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയും ചെയ്തി ട്ടുള്ളതാണ്. കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ നിരവധി ഉന്നതവിദ്യാഭ്യാ സസ്ഥാപനങ്ങള്‍ നടത്തിവരുന്ന ഗോകുലം ഗോപാലന്റെ സാന്നിദ്ധ്യവും ഭരണ നേതൃത്വവും പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ ദേവ കോളേജിനെ കേരളത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനമാക്കി ഉയര്‍ത്തുവാന്‍ കഴിയുമെന്നും ഉടന്‍ തന്നെ നിരവധി പുതിയ കോഴ്‌സുകളും പുതിയ സ്ഥാപനങ്ങളും ട്രസ്റ്റ് തുടങ്ങും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മീനച്ചില്‍ SNDP യൂണിയന്റെ മുന്‍ സെക്രട്ടറിയും മറ്റ് സെക്രട്ടറിയുമായ കെ.എം.സന്തോഷ്‌കുമാറിന്റെ നിരമായി വേട്ടയാടി , ആരോപണങ്ങള്‍ ഉന്നയിച്ച് പാലാ സബ് കോടതിയില്‍ 05 182/2014 - നല്‍കിയ കേസ് വിചാരണയില്‍ തള്ളികളയുകയാണുണ്ടായത്. അതേ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരി ക്കല്‍ അന്വേഷണം നടത്തി വസ്തുതവിരുദ്ധമെന്ന് കാണിച്ച് റഫര്‍ ചെയ്ത കേസ് മാറി വന്ന രാഷ്ട്രിയ സാഹചര്യത്തില്‍ കുത്തിപ്പൊക്കി പുനരന്വേഷണം എന്ന പേരില്‍ അദ്ദേഹത്തെ ജയിലിലടപ്പിക്കുകയും കേസിലെ പരാതിക്കാരന്റെ ആവശ്യപ്രകാരം ഹൈക്കോടതിയുടെ ഉത്തരവോടെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി എങ്കിലും മനഃപൂര്‍വ്വം വിധി പറയിക്കാതിരിക്കുവാന്‍ പാലാ മജി സ്‌ട്രേറ്റിനെതിരെ പോലും കുബുദ്ധികളായ ഇവര്‍ പരാതികള്‍ നല്‍കുകയും ഇപ്പോള്‍ കേസ് വൈക്കം മജിസ്‌ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുള്ളതാണ്.

ഇപ്രകാരം കളവായ പ്രചാരണങ്ങളും ആരോപണങ്ങളും ഉന്നയിച്ച് ട്രസ്റ്റിനേയും ഭാരവാഹികളേയും അപകീര്‍ത്തിപ്പെടുത്തുകയും കോളേജിന്റെ ഉയര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.