Latest News
Loading...

മോന്‍സണ്‍ തട്ടിപ്പിന് തുടക്കമിട്ടത് ഇടുക്കിയില്‍



പുരാവസ്തു വില്‍പന തട്ടിപ്പുക്കാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കിയില്‍ നിന്ന്. ടെലിവിഷന്‍ വില്‍പനയിലൂടെയാണ് മോന്‍സണിന്റെ തട്ടിപ്പുകളുടെ അദ്ധ്യായം തുടങ്ങുന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാല്‍ മോന്‍സന് പിടിവീണില്ല.



.
1995 ലാണ് മോന്‍സണ്‍ ഇടുക്കി രാജാക്കാടെത്തുന്നത്. ഏലവും കുരുമുളകും വിളയുന്ന ഹൈറേഞ്ചിന്റെ മണ്ണില്‍ മോന്‍സണ്‍ വിതച്ചത് തട്ടിപ്പിന്റെ വിത്തുകള്‍. എറണാകുളത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പഴയ ടെലിവിഷനുകള്‍ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ആദ്യ തട്ടിപ്പ്. അതിന് ശേഷം വാഹന വില്‍പനയിലൂടെ തട്ടിപ്പ് വിപുലീകരിച്ചു. 
.കുറഞ്ഞ നിരക്കില്‍ കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് അന്‍പതിനായിരം മുതല്‍ രണ്ടുലക്ഷം രൂപ വരെ. മോന്‍സണിന്റെ പുതിയ തട്ടിപ്പുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഇടുക്കിയിലേക്ക് അന്വേഷണം വ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.

.രാജാക്കാട് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമക്ക് സ്വര്‍ണം എത്തിച്ചുനല്‍കാം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. പണം നഷ്ടടമായവരില്‍ പലരും ഇന്ന് ഉന്നതസ്ഥാനങ്ങളില്‍ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആരും പരാതി നല്‍കാനും തയ്യാറായിരുന്നില്ല.

Post a Comment

0 Comments