Latest News
Loading...

സംഘപരിവാറിന് വളരാന്‍ മണ്ണൊരുക്കരുത്. I.N.L



സംഘപരിവാർ സംഘടനകൾക്ക് വളരാൻ മണ്ണൊരുക്കുന്ന പ്രസ്താവനകളിൽ നിന്നും മതാധ്യക്ഷന്മാർ പിന്തിരിയണമെന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദവും, സഹകരണവും, നിലനിർത്താൻ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രവർത്തനമുണ്ടാവണമെന്ന് ഐ. എൻ.എൽ .ജില്ല ജനറൽ സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ ആവശ്യപ്പെട്ടു. പുതുപ്പള്ളി മണ്ഡലം ഐഎൻഎൽ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു .മണ്ഡലം പ്രസിഡൻറ് എബ്രഹാം പീറ്ററിൻ്റെ അധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് ജിയാഷ് കെ രീം ഉദ്ഘാടനം ചെയ്തു .

.മണ്ഡലം ഭാരവാഹികളായി എബ്രഹാം പീറ്റർ (പ്രസിഡൻ്റ്) സുനിൽ, ബിജുമോൻ (വൈ. പ്രസിഡൻ്റുമാർ) കുഞ്ഞുമോൻ എബ്രഹാം (ജന:സെക്രട്ടറി) രാജു വർഗ്ഗീസ്, അഭിലാഷ് (സെക്രട്ടറിമാർ) ഷാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ കെ.എച്ച് സിദ്ധീഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞുമോൻ പീറ്റർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.


Post a Comment

0 Comments