Latest News
Loading...

ഹരിതം നാടിന്അഭിമാനകരം. നജീബ് കാന്തപുരം എം.എൽ.എ.



ഈരാറ്റുപേട്ട: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഹരിതം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ നാടിന് അഭിമാനകരമാണെന്ന്  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് നജീബ് കാന്തപുരം എം.എൽ.എ.
അഭിപ്രായപ്പെട്ടു.കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ കേരളത്തിലാകമാനം മുസ്ലിം ലീഗ് കമ്മറ്റികളുടെ കീഴിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.  ഹരിതം  സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആംബുലൻസ് സർവീസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


.ഹരിതം ചെയർമാൻ പി.എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, കൗൺസിലർമാരായ സുനിത ഇസ്മായിൽ, ഫാസില അബ്സാർ, പി.എഫ് ഷെഫീഖ്, കെ.എ മാഹിൻ, അബ്ദുൽ വഹാബ്, വി.പി.മജീദ്, പി.എ ഹാഷിം,എം.ഇ.എ ഗഫൂർ,പി.എ ഹാറൂൻ, അഷ്റഫ് കുട്ടി,പി.എം മുഹ്സിൻ,എന്നിവർ പ്രസംഗിച്ചു.ഹരിതം സെക്രട്ടറി വി.പി നാസർ സ്വാഗതവും കോ-ഓർഡിനേറ്റർ പി.കെ നസീർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments