Latest News
Loading...

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പൂഞ്ഞർ ഏരിയ കമ്മിറ്റിയുടെ കീഴിൽ 80 കേന്ദ്രങ്ങളിൽ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ 750 പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. 

.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.

.ഈരാറ്റുപേട്ട റബർ ബോർഡ് ഓഫിസിന് മുൻപിൽ നടത്തിയ സമരം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജും,പൂഞ്ഞാർ പോസ്റ്റ്‌ ഓഫിസിന് മുൻപിൽ ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ കടനാട് പിഴക് പോസ്റ്റ്‌ ഓഫിസിന് മുൻപിൽ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ സമരം ഉദ്‌ഘാടനം ചെയ്തു.

Post a Comment

0 Comments