Latest News
Loading...

അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കണം: മാണി സി കാപ്പൻ



കടനാട്: അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കടനാട് പഞ്ചായത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള എം എൽ എ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. റെജി, സജി, സ്റ്റാനി, ബിജോയി, സിബി അഴകൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.



.
രാമപുരം പഞ്ചായത്തിലെ എം എൽ എ എക്സലൻസ് അവാർഡ് വിതരണം രാമപുരം എസ് എച്ച് ജി എച്ച് സ്കൂളിൽ നാളെ ( 02/10/2021) മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. " ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, ജോഷി ജോസഫ്, സൗമ്യ സേവ്യർ, മനോജ് ജോർജ്, കവിത മനോജ് എന്നിവർ പ്രസംഗിക്കും.


.

Post a Comment

0 Comments