Latest News
Loading...

സാമ്പത്തിക മേഖലയിൽ വിപ്ലവകരമായ മുന്നേറ്റത്തിന് സംഗമം കാരണമായി - ടി കെ ഹുസൈൻ


ഈരാറ്റുപേട്ട: സാമ്പത്തിക തകർച്ചയുടെ കാലത്തും സമൂഹത്തിൽ വിപ്ലവകരമായ  മുന്നേറ്റം നടത്താൻ സംഗമത്തിന് കഴിഞ്ഞതായി സംഗമം സൊസൈറ്റി സംസ്ഥാന  പ്രസിഡന്റ്
 ടി കെ ഹുസൈൻ പറഞ്ഞു.ഈരാറ്റുപേട്ട വ്യാപാര ഭവനിൽ സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ  റെപ്രെസെന്ററ്റീവ്   ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.


പത്ത് വർഷത്തിലേക്ക് പ്രവേശിക്കുന്ന കാ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും കോടികണക്കിന് രൂപ പലിശ രഹിതമായി വായ്പ നൽകാൻ കഴിഞ്ഞതായും അദ്ധേഹം പറഞ്ഞു.
സംഗമം സൊസൈറ്റി കൺവീനർ എ എം എ ഖാദർ അധ്യക്ഷത വഹിച്ചു.

.മാനേജിംഗ് ഡയറക്ടർ വി കെ മുഹമ്മദ് അഷ്ഫാഖ് മുഖ്യപ്രഭാഷണം നടത്തി യോഗത്തിൽ നിന്ന് ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായി എ എം എ ഖാദർ , പി എ അബ്ദുൽ ഹകീം , വി കെ അബ്ദുൽ റഊഫ് , കെ എച്ച് അജീബ് , റ്റി റ്റി മാത്യു , കെ എ മുഹമ്മദ് ഷെരീഫ് , വിനോദ് ബി നായർ , എ എം അബ്ദുസമദ്, പി കെ സോഫി എന്നിവരെ  തെരഞ്ഞെടുത്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എ എം എ ഖാദറിനെ സൊസൈറ്റി കൺവീനറായി തെരഞ്ഞെടുത്തു. പി എ അബ്ദുൽ ഹകീം സ്വാഗതവും ബ്രാഞ്ച് മാനേജർ ഫെനിൽ സി. എ നന്ദിയും പറഞ്ഞു.


.

Post a Comment

0 Comments