Latest News
Loading...

സമരങ്ങൾ രാഷ്ട്രീയ പ്രേരിതം: കടനാട് ബാങ്ക്



കടനാട്: രാഷ്ട്രീയ നേട്ടത്തിനായി കടനാട് സർവ്വീസ് സഹകരണ ബാങ്കിനെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ബാങ്ക് പ്രസിഡൻറ് പി ആർ സാബു പറഞ്ഞു. നാളുകളായി അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ചു തെറ്റിദ്ധാരണ പരത്തി ബാങ്കിനെ തകർക്കാമെന്ന വ്യാമോഹമാണ് സമരങ്ങൾക്കു പിന്നിലുള്ളത്. 



.ഇത്തരം വ്യാജ ആരോപണങ്ങളെ സഹകാരികൾ നേരത്തെ തള്ളിക്കളഞ്ഞതാണ്. കോവിഡ് പ്രതിസന്ധിയിൽ കടനാട്ടിലുള്ളവർക്കു സാമ്പത്തിക ആശ്വാസമേകുന്നത് ബാങ്കാണ്. വായ്പ, ചിട്ടി, നിക്ഷേപം തുടങ്ങിയവ നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും സമരങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ജനങ്ങൾക്കു ബോധ്യമായെന്നും പ്രസിഡൻ്റ് പറഞ്ഞു. തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ബാങ്ക് പ്രവർത്തന ലാഭം നേടിയിട്ടുണ്ട്. 

.20-21 ൽ മാത്രം ഒരു കോടി 83 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയിരിക്കുന്നത്. കുടിശ്ശിക നിവാരണത്തിനായി നിയമ നടപടികളും അദാലത്തും നടത്തി വരികയാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 30 വരെ ഉണ്ടായിരിക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു.

.

Post a Comment

0 Comments