Latest News
Loading...

ഇറ്റലിയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ



ഇറ്റലിയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. വള്ളിച്ചിറ നെല്ലി യാനി പണിക്കപ്പറമ്പിൽ പിസി തോമസിനെയാണ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം പാലാ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും നിരവധി പേരിൽ നിന്നായി രണ്ടു കോടിയോളം രൂപ പിസി തോമസ് തട്ടിയെടുത്തിരുന്നു.


.
പാലായിലെ ഐഎൻടിയുസി നേതാവായ  ഇയാൾ പാലായിലെ ഐഎൻടിയുസി ഓഫീസിൽ വച്ചാണ് പണം വാങ്ങിയിരുന്നത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 
.കേസെടുത്തതിനെതുടർന്നു ഒളിവിൽപ്പോയ പ്രതി മൈസൂരിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പാലാ പോലീസ് എസ് ഐ അഭിലാഷ് എം ഡി യുടെ നേതൃത്വത്തിൽ cpo മാരായ ഷെറിൻ ബിജു K തോമസ് രഞ്ജിത്ത് മൈസൂരിൽ എത്തി അന്വേഷണം നടത്തി പ്രതി താമസിക്കുന്ന ലോഡ്ജിൽ എത്തിയപ്പോൾ പ്രതിയുമായി പുറത്തേക്കുവരുന്ന മുരിക്കാശ്ശേരി പോലീസിനെയാണ് കണ്ടത്. 

.സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് മുരിക്കാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് രണ്ടുദിവസമായി മൈസൂരിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. സമാനരീതിയിൽ കാളിയാർ കഞ്ഞിക്കുഴി കമ്പംമെട്ട്  കുമളി കാഞ്ഞാർ കളമശ്ശേരി മുനമ്പം കൂത്താട്ടുകുളം ഏലൂർ രാമപുരം കടുത്തുരുത്തി സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്

Post a Comment

0 Comments