Latest News
Loading...

16കാരിയെ പീഢിപ്പിച്ച നാല്‌ പേർ പിടിയിൽ

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 16കാരിയെ പ്രണയത്തിൽ കുരുക്കി പീഢിപ്പിച്ച  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുൾപ്പെടെ നാല്‌ പേർ പിടിയിൽ. 
 രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജ്ജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട്‌ സ്വദേശി 16 കാരനെയുമാണ്‌ രാമപുരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 
.ഐങ്കൊമ്പ്‌ സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ്‌ പ്രണയത്തിൽ കുരുക്കി ആദ്യം പീഢിപ്പിച്ചത്‌. തുടർന്ന്‌ സുഹൃത്തുക്കൾക്ക്‌ വിവരം കൈമാറി ഇവരും പെൺകുട്ടിയെ പീഢിപ്പിക്കുകയായിരുന്നു. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയുടെ സഹപാഠിയാണ്‌ കേസിൽ പിടിയിലായ 16 കാരൻ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച്‌ നടത്തിയ കൗൺസിലിങിലാണ്‌ പീഡന വിവരം വീട്ടുകാർ അറിയുന്നത്. 

.തുടർന്ന് രക്ഷിതാവിന്റെ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ്‌ പ്രതികളെപ്പറ്റി വിവരം ലഭിച്ചത്‌. പിടിയിലായ പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി നിർദ്ദേശപ്രകാരം ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments