Latest News
Loading...

തൃണമൂൽ കോൺഗ്രസ് ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഈരാറ്റുപേട്ട: തൃണമൂൽ കോൺഗ്രസ് ജില്ലാകമ്മിറ്റി ഓഫീസ് ഈരാറ്റുപേട്ടയിൽ പ്രവർത്തനം തുടങ്ങി. പാർട്ടി ദേശീയതലത്തിൽ നടത്തിയ ഖേലാ ഹോബ് ദിവസ് ആഘോഷവും നടത്തി. സംസ്ഥാനപ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ മുന്നേറ്റത്തിന് രാജ്യം ഉറ്റുനോക്കുന്ന നേതാവ് മമതാ ബാനർജിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളസർക്കാർ കോവിഡ് വാക്‌സിൻ വിതരണത്തിൽ പരാജയപ്പെട്ടെന്നും അതിനെതിരെ സമരത്തിന് നേതൃത്വം നൽകുമെന്നും പറഞ്ഞു. 

.സംസ്ഥാന ജനറൽസെക്രട്ടറി സുഭാഷ് കുണ്ടന്നൂർ, വൈസ് പ്രസിഡന്റ് കടയ്ക്കാ മൺ മോഹൻദാസ്, ജേക്കബ് തോമസ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കാപ്പിൽ തുളസിദാസ്, സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ തൃണമൂൽ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ജോഷി ജോർജ്, ജനറൽ സെക്രട്ടറി സുബീഷ് ഇസ്മയിൽ, കെ.സി.രമേഷ്, എം.എസ്.നാസർ തുടങ്ങിയവർ പ്രസംഗിച്ചു.  

.


Post a Comment

0 Comments