Latest News
Loading...

ഇല്ലിക്കൽ കല്ല്, അരുവിക്കുഴി കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം


ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ ഇല്ലിക്കൽകല്ല്, അരുവിക്കുഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ  ഓഗസ്റ്റ് ആറ്, നാളെ മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. 

.കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ച് രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവേശനം. കോവിഡ് ഒന്നാം ഡോസ് വാക്സിനേഷൻ നടത്തിയതിൻ്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലുള്ള ആർ. ടി. പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ടോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിൻ്റെ റിപ്പോർട്ടോ കൈവശമുളളവർക്ക് സന്ദർശിക്കാം.

.തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. ഒരേ സമയം 40 സഞ്ചാരികൾക്കാണ് പ്രവേശനം. വിശദ വിവരങ്ങൾ 04812560479 എന്ന ഫോണ്‍ നമ്പറിൽ ലഭിക്കും