Latest News
Loading...

ബെവ്‌കോയിലെ അപകടകരമായ തിരക്ക്; ഹൈക്കോടതി നിരീക്ഷണം സത്യസന്ധം

 സംസ്ഥാനത്തെ ബെവ്‌കോ മദ്യശാലകള്‍ക്ക് മുമ്പില്‍ ദൃശ്യമാകുന്ന അഭൂതപൂര്‍വ്വകമായ തിരക്ക് കൊറോണ വ്യാപനത്തിന് മുഖ്യകാരണമാകുമെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണം സത്യസന്ധവും നീതിനിഷ്ഠവുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലൈന്‍സ് ഓഫ് ടെമ്പറന്‍സ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ക്വിറ്റ് ഇന്‍ഡ്യാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിറ്റ് ലിക്വര്‍ ആചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.


 സര്‍ക്കാരിന് വരുമാനമുണ്ടാകുന്ന മേഖലകളില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ നിയമലംഘനം പ്രോത്സാഹിപ്പിക്കുകയാണ്. പൊതുസമൂഹവും കേരള നിയമസഭയും നിരവധി തവണ ചൂണ്ടിക്കാട്ടിയ വിഷയമാണെങ്കിലും ''ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം പണം'' എന്ന ചിന്ത സര്‍ക്കാരിനെ മുറുകെ പിടിച്ചിരിക്കുകയാണ്. നാലുപേര്‍ ഒരുമിച്ച് നിന്നാല്‍ പിഴയടപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്ന പോലീസ് സംവിധാനം മദ്യശാലകള്‍ക്ക് മുന്‍പില്‍ മദ്യപര്‍ക്ക് സംരക്ഷണം നല്‍കുകയാണ്.
 

.രോഗപ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞ വിഭാഗമാണ് മദ്യപര്‍. ഇവര്‍ മദ്യശാലകള്‍ക്ക് മുമ്പില്‍ കൂട്ടംകൂടുമ്പോഴും പൊതുസമൂഹത്തില്‍ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപോലെ നടക്കുമ്പോഴും കൊറോണ പകര്‍ച്ചവ്യാധി ഹൈസ്പീഡില്‍ വ്യാപിക്കുകയാണ്.
 സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാതെ മദ്യാസക്തി രോഗികള്‍ക്ക് മാത്രം മദ്യം അനുവദിച്ച് ഈ ഗുരുതരമായ പ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കാണണം. വാക്‌സിന്‍ എടുക്കാത്ത ഒരു വ്യക്തിയെപോലും മദ്യശാലകള്‍ക്ക് മുമ്പില്‍ പ്രവേശിപ്പിക്കരുത്. 
 ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. ജോസ് കവിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, ജോസ് ഫ്രാന്‍സിസ്, ജോസ്‌മോന്‍ പുഴക്കരോട്ട്, സിബി പാറന്‍കുളങ്ങര, അലക്‌സ് കെ. എമ്മാനുവേല്‍, ആകാശ് ആന്റണി, സാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

.


Post a Comment

0 Comments