Latest News
Loading...

വാട്സ് ആപിൽ ഇനി ഒറ്റത്തവണ കാണൽ ഫീച്ചറും

 ഷെയർ ചെയ്യുന്ന പടമോ വിഡിയോയോ ഒരു തവണ തുറന്നാൽ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചർ വാട്സാപ് അവതരിപ്പിച്ചു. ഗ്രൂപ്പ് ചാറ്റിലും ലഭ്യമാണ്. പട ങ്ങളോ വിഡിയയോ അയയ്ക്കുമ്പോൾ "വ്യൂ വൺസ്' എന്ന ഓപ്ഷൻ കൊടുത്ത് അയച്ചാലാണ് ഫീച്ചർ ലഭ്യമാകുക. ഷെയർ ചെയ്യുമ്പോൾ ക്യാപ്ഷൻ ചേർക്കാനുള്ള സ്ഥലത്ത് വലതുവശ ത്തായി കാണുന്ന ക്ലോക്കിന്റെ ചിഹ്നത്തിൽ തൊട്ടാൽ വ്യൂ വൺസ് ആക്ടിവേറ്റാകും.

.ഇങ്ങനെ അയയ്ക്കുന്നവ സ്വീകരിക്കുന്ന യാളുടെ ഫോണിൽ സേവ് ആകില്ല. ഒറ്റത്ത വണ തുറന്നാലുടൻ അവ അപ്രത്യക്ഷമാകും. സേവ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ സ്റ്റാർ മാർക്ക് ചെയ്യാനോ കഴിയില്ല.


.പടം തുറക്കുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുത്താൽ അതു ഷെയർ ചെയ്യാൻ കഴി യും എന്നു മാത്രം. അയച്ച് 14 ദിവസമായിട്ടും തുറക്കാത്ത ഫോട്ടോയും വിഡിയോയും ചാറ്റിൽ നിന്നു ഡിലീറ്റ് ആകും.



Post a Comment

0 Comments