Latest News
Loading...

നാം ഓരോരുത്തരും പരിസ്ഥിതി സംരക്ഷകരാകണം -എൻഎൽസി


രാമപുരം: പരിസ്ഥിതി സംരക്ഷകരായി മാറുവാൻ നാം ഓരോരുത്തരും തയ്യാറാകണമെന്ന് എൻഎൽസി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു പറഞ്ഞു. നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻഎൽസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 75-ാംസ്വാതന്ത്ര്യ ദിനത്തിൽ നടക്കുന്ന ഒരു യൂണിയൻ ഒരു മരം പദ്ധതിയുടെ ഭാഗമായി എൻഎൽസി രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




.മരങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരത്തിയും പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളുടെ പരിണിത ഫലമാണ് കാലാവസ്ഥയിലുള്ള വ്യതിയാനവും പ്രളയം പോലുള്ള മഹാ സംഭവങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മതതര ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ എൻഎൽസി നൽകുന്ന സ്നേഹോപഹാരമാണ് ഒരു യൂണിയൻ ഒരു മരം പദ്ധതി. എൻസിപി മണ്ഡലം സെക്രട്ടറി ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 

.എൻഎൽസി ജില്ലാ സെക്രട്ടറി ജോണി കെ എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കുവാൻ കാരണഭൂതനായ രാഷ്ട്ര പിതാവ് മഹാത്‌മജിയെ ചടങ്ങിൽ അനുസ്മരിച്ചു. പി കെ വിജയകുമാർ, മനോഹരൻ മുതുവല്ലൂർ, സജി കെ അലക്സ്, ജെനറ്റ് ജോണി, അബ്രാഹം പുളിമറ്റത്തിൽ, രാമപുരം എസ്എച്ച്ഓ ജോയി മാത്യു, പ്രിൻസിപ്പൽ എസ്ഐ അരുൺ കുമാർ, എസ്ഐ സിബി എം തങ്കപ്പൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments