Latest News
Loading...

ആഘോഷമല്ല; ആവശ്യം കണ്ടറിഞ്ഞ് KSEB ജീവനക്കാർ

മഹാമാരിയുടെ കാലത്തും കൃത്യമായി ശബളം ലഭിക്കുന്നതിലൂടെ ആക്ഷേപങ്ങൾ ഏറ്റുവാങ്ങുന്ന സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗമാണ് KSEB ജീവനക്കാർ. ചിലയിടങ്ങളിൽ ചിലരിൽ നിന്ന് സുഖകരമല്ലാത്ത അനുഭവങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും കെ. എസ്. ഇ. ബി.പിണ്ണാക്കനാട് സെക്ഷനിലെ ജീവനക്കാർ വ്യത്യസ്തവും അനുകരണിയവുമായ മാതൃകയാണ് സമൂഹത്തിന് നല്കുന്നത്. 


.വേണമെങ്കിൽ പണം പൊടിക്കാമായിരുന്ന ഓണാഘോഷമാണിവർ വേണ്ടെന്ന് വച്ച് ആ തുക സമൂഹ നൻമക്കായി ചില വഴിച്ചത്. തിടനാട് ഗ്രാമ പഞ്ചായത് 12, 6 വാർഡുകളിൽ അംഗൻവാടി കെട്ടിടo നിർമ്മിച്ചുവെങ്കിലും വൈദ്യുതീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെ KSEB ജീവനക്കാർ കൂടിയാലോചിച്ച് വൈദ്യുതികരണ ചിലവുകൾ ഏറെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 


.സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതികരണമെന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതിനായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. 30 ജീവനക്കാരണ് പിണ്ണാക്കനാട് സെക്ഷനിലുള്ളത്. ഇവർക്കൊപ്പം ഈരാറ്റുപട്ട അസി.എക്സി.എന്‍ജീനീയര്‍ ബാബുജാനും പങ്കാളിയായി. രണ്ട് അംഗൻവാടികളിലേക്കും അവശ്യമുളള മുഴുവൻ വയറിംഗ് മെറ്റീരിയൽസിനടക്കമുള്ള തുക മുഴുവനും ജീവനക്കരുടെ തന്നെ സംഭാവനയാരുന്നു. ഇതിന് പുറമെ രണ്ട് അങ്കൺ വാടികളിലെയും നിർധനവിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും ഈ വൈദ്യുത വകുപ്പ് ജീവനക്കാർ തയ്യാറായി. 


. പൂക്കളമിട്ട് സദ്യവട്ടങ്ങൾ ഒരുക്കുന്നതിലും സംതൃപ്തി ഇത്തരം സത്പ്രവർത്തിയിലൂടെ ലഭിക്കുന്നുണ്ടെന്നാണ് ജീവനക്കാരും ഉദ്യോഗസ്ഥരും പറയുന്നത്. KS EB ജീവനക്കാരുടെ ഇടപെടലിലൂടെ പൂർത്തീകരിച്ച വൈദ്യുതികരണത്തിന്റെ ഉദ്ഘാടനം പന്ത്രണ്ടാം വാർഡ് അംഗൻവാടിയിൽ ചേർന്ന ചടങ്ങിൽ തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വിജി ജോർജ് നിർവ്വഹിച്ചു. വാർഡ് മെംബർ സുരേഷ് കാലാ അധ്വക്ഷത വഹിച്ചു. ഗ്രാമ പഞ്ചായ അംഗങ്ങളായ ഓമനാ രമേശ്, പ്രിയ ഷിജു, എ സി രമേശ്, 1CDS സൂപ്പർവൈസർ ഓമന MD, അംഗൻവാടി വർക്കർ സീമാ മോൾ K. J, വൈദ്യം തവകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ രാറ്റുപേട്ട AXE ബാബു ജാൻ, പിണ്ണാക്കനാട സെക്ഷൻ AE ബിജു ജോസഫ്, സിനിയർ സൂപ്രണ്ട് ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൻ സെക്ഷൻ ജീവനക്കാരുടെ പൂർണ പങ്കാളിത്തത്തോടെയായിരുന്നു പദധതി നടപ്പാക്കിയത്.

Post a Comment

0 Comments