Latest News
Loading...

കാഞ്ഞിരംകവല മേച്ചാല്‍ റൂട്ടില്‍ കലുങ്ക് അപകടാവസ്ഥയില്‍

മേലുകാവ് കാഞ്ഞിരംകവല മേച്ചാല്‍ റൂട്ടില്‍ കലുങ്കിന്റെ അടിവശം തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായി. കോലാനി പള്ളിക്ക് സമീപമാണ് സംഭവം. അപകടാവസ്ഥയിലായ ഭാഗത്ത് ടാര്‍ വീപ്പകള്‍ നിരത്തി നാട്ടുകാര്‍ അപകട സൂചന നല്കിയിരിക്കുകയാണ്.

ഞായറാഴ്ച രാവിലയാണ് കോലാനി പള്ളിക്ക് സമീപം പ്രധാന റോഡിലെ കലുങ്കിന്റെ കരിങ്കല്‍ ഭിത്തി തകര്‍ന്നത്. വെകുന്നേരത്തോടെയാണ് നാട്ടുകാര്‍ സംഭമറിഞ്ഞത്. ഉടന്‍ തന്നെ ഗ്രാമ പഞ്ചായത്തംഗങ്ങളും, പൊലീസും സ്ഥലത്തെത്തുകയും താല്ക്കാലിക അപായ സൂചന സ്ഥാപിക്കുകയും ചെയ്തു. അള്ളുങ്കല്‍ തോടിന് കുറുകെയുള്ള കലുങ്കാണ് അപകടാവസ്ഥയിലായത്. 


.ഒരു വശത്ത് കൂടി മാത്രമെ വാഹനങ്ങള്‍ക്കിപ്പോള്‍ സഞ്ചരിക്കാന്‍ കഴിയുകയുള്ളു. കലുങ്കിന്റെ മറുഭാഗത്തും വിള്ളല്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കലുങ്കിന്റെ അടിഭാഗത്ത് ഒരു വശത്തെ കരിങ്കല്‍ക്കെട്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇതോടെ കലുങ്കിന്റെ ഒരു ഭാഗവും റോഡ് നിരപ്പില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. ശക്തമായ മഴയും, കാലുങ്കിന്റെ കാലപഴക്കവും, ഭാരവാഹനങ്ങളുടെ സഞ്ചാരവുമാണ് കലുങ്ക് തകരാന്‍ കാരണമെന്ന് വാര്‍ഡ് മെംബര്‍ ഷൈനി പറഞ്ഞു. 

.പഞ്ചായത്ത് അധീനതയില്‍ ആയിരുന്ന റോഡ് 90 കളില്‍ ആണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. അടുത്തിടെ ഉന്നത നിലവാരത്തില്‍ ടാറിംഗും പൂര്‍ത്തിയാക്കി. മേലുകാവ് പഞ്ചായത്തിലെ ഏറ്റവും ദൈര്‍ഘ്വമേറിയ റോഡുകളിലൊന്നാണ് കാഞ്ഞിരംകവല മേച്ചാല്‍ റോഡ്. മേലുക വ്. മൂന്നിലവ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിയാണിത്. വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേയ്ക്കുള്ള നിരവധി വിനോദ സഞ്ചാരികളും ഇത് വഴി യാത്ര ചെയ്യുന്നതാണ്. 

ശക്തമായ മഴ പെയ്യുന്നത് കലുങ്കിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. അടിയന്തരമായി അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സുരക്ഷിത യാത്ര ഒരുക്കണമെണാണ് നാട്ടുകാരുടെ ആവശ്യം. 


Post a Comment

0 Comments