Latest News
Loading...

ഭൂമിക ജാക്ക് അപ് പ്ലാവ് സംഘത്തിന് ഉപകരണങ്ങൾ നൽകി

ഭൂമിക ജാക്ക് അപ് പ്ലാവ് സംഘത്തിന് തിരുവല്ല ഒലിവ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡായി നൽകിയ 50000 രൂപ വിലയ്ക്കുള്ള ഉപകരണങ്ങൾ ശ്രീ.സജി ശ്രീ വിഷ്ണു എന്നിവർ ചേർന്ന് ഔദ്യോഗമായി ഇന്ന് കൈമാറി. സെക്രട്ടറി ശ്രീമതി ലില്ലിക്കുട്ടി സെബാസ്റ്റ്യൻ, പ്രഥമ സെക്രട്ടറി ഏലിക്കുട്ടി ഡി. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 

.ജാക്ക് അപ് പ്രസിഡന്റ് ശ്രീ.വി.എസ്. സെബാസ്റ്റ്യൻ, ഗ്രാമ പ്രസിഡന്റ് ശ്രീ. ജോസഫ് ലൂക്കോസ്, ഭൂമിക സെക്രട്ടറി, സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൊവിഡ് കാല പ്രതിസന്ധികളെ മറികടക്കാൻ ഗ്രാമീണ സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്ന ജാക്ക് അപ് മാതൃകയ്ക്കാണ് അംഗീകാരം. 

.പൂഞ്ഞാർ ഭൂമികയുടെ നേറ്റീവ് വിമൻസ് കളക്ടീവുകളിൽ (എൻ.ഡബ്ള്യൂ. സി) പ്രഥമസ്ഥാനീയയാണ് ജാക്ക് അപ് പ്ലാവ് സംഘം. ഭൂമികയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും കൂടാതെ വർക്കിംഗ് ഓഫീസും വികേന്ദ്രീകൃത പ്രൊഡക്ഷൻ യൂണിറ്റുകളും സംഘത്തിനുണ്ട്.



Post a Comment

0 Comments